അമേരിക്കയിലെ പ്രമുഖ നഗരമായ ലോസാഞ്ചല്‍സ് റോക്ക് ഓഫ് ദി നേഷന്‍സ് ചര്‍ച്ചിന്റെ (Rock of the Nations ) ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 2 വെള്ളി, ഒക്ടോബര്‍ 3 ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30-ന് നടത്തപ്പെടുന്ന പ്രത്യേക ദൈവ വചന പ്രഘോഷണത്തിനും, ദൈവീക രോഗസൗഖ്യ ശുശ്രൂഷയ്ക്കും Elshaddai Ministry സ്ഥാപകനും, ജീസസ് എലൈവ് ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ പാസ്റ്ററുമായ ടിനു ജോര്‍ജ് നേതൃത്വം നല്കുന്നു. ഒക്ടോബര്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 11 -ന് പ്രത്യേക രോഗസൗഖ്യ ശുശ്രൂഷ ഉണ്ടായിരിക്കും. ലോസാഞ്ചല്‍സ് റോക്ക് ഓഫ് ജി നേഷന്‍സ് ചര്‍ച്ച് 13216 ഫെയര്‍ഫോര്‍ഡ് ഈവ്, നോര്‍വാക്ക്, സി.എ 90650 (Los Angels Rock or the Nations Church, 13216 Fair Ford Ave, Norwalk, CA 90650) -ലാണ് യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
റോക്ക് ഓഫ് ജി നേഷന്‍സ് ചര്‍ച്ചിന്റെ അനുഗ്രഹീത ക്വയര്‍ സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കും. ജാതിമത സഭാ വ്യത്യാസമില്ലാതെ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കാന്‍ ഏവര്‍ക്കും സ്വാഗതം. രോഗികളും ജീവതത്തിലെ വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്ക്കുമായി പ്രത്യേകം ഈ യോഗങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍ 562 361 7625, 626 241 8070, www.rockofthenations.org
Comments