പ്രവാസി മലയാളികള്‍ക്കായി മലയാളി എഫ്.എം. നടത്തിയ ഡബ്സ്മാഷ് മത്സരത്തില്‍ വിജയികളായ ഡോണാ വര്‍ക്കിക്കും, ശ്രീദേവി മേനോനും, അമേരിക്കയിലും, കാനഡയിലും ഇപ്പോള്‍ വിജയകരമായി നടന്നു വരുന്ന കൃഷ്ണാ ഷോയില്‍ വെച്ച് പ്രശസ്ത നടി ശോഭന സമ്മാനങ്ങള്‍ നല്‍കും. ഫ്രീഡിയ ഗ്രൂപ്പിന്റെ ഭാഗമായ 'ഫ്രീഡിയ വാട്ടേഴ്സ്' ആണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 2ന് ഹ്യൂസ്റ്റണ്‍ സ്റ്റഫോഡ് സിവിക് സെന്ററില്‍ നടക്കുന്ന ഷോയില്‍ ഡോണാ വര്‍ക്കിക്കും ഒക്ടോബര്‍ 2ന് ഹ്യൂസ്റ്റണ്‍ സ്റ്റഫോഡ് സിവിക് സെന്ററില്‍ നടക്കുന്ന ഷോയില്‍ ഡോണാ വര്‍ക്കിക്കും ഒക്ടോബര്‍ 4ന് കാനഡയിലെ ടൊറന്റോ ദി മീറ്റിംഗ് ഹൗസില്‍ വെച്ച് ശ്രീദേവി മേനോനും സമ്മാനങ്ങള്‍ നല്‍കുമെന്ന് മലയാളി എഫ്.എം. ഡയറക്ടര്‍ ടോം തരകനും, സ്റ്റേഷന് ഡയറക്ടര്‍ മേരി എമില്‍ ജോസഫും അറിയിച്ചു. റീജിയണല്‍ ഡയറക്ടേഴ്സായ അജീഷ് രാജേന്ദ്രന്, വിജു വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
Comments