ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൈപ്പുഴ ടീം ചാമ്പ്യന്മാരായി
Text Size
Story Dated: Saturday, October 03, 2015 03:25 hrs UTC
ചിക്കാഗോ കെ.സി.എസ്. സ്പോര്‍ട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൈപ്പുഴ ടീം ചാമ്പ്യന്മാരായി. ഉഴവൂര്‍ ടീം ആണ് റണ്ണര്‍ അപ്പ്.
ജെസ്റ്റിന് മണിയാപറമ്പില്‍ ക്യാപ്റ്റനായ കൈപ്പുഴ ടീമില്‍, മോനായി മാക്കില്‍, ജെയിംസ് വെട്ടിക്കാട്ടില്‍, ജോസ് മണക്കാട്ട്, ജോസ് ആനമല, ആനന്ദ് വെള്ളാപ്പള്ളില്‍, അമല്‍ വെള്ളാപ്പള്ളില്‍, അജോമോന്‍ പൂത്തുറയില്‍, ആല്സിന് പുത്തേപൗറേട്ട്, എന്നിവരായിരുന്നു അംഗങ്ങള്‍.
റണ്ണര്‍ അപ്പായ സൈബു കിഴക്കേക്കുറ്റ് ക്യാപ്റ്റനായ ഉഴവൂര്‍ ടീമില്‍ മനോജ് അമ്മായിക്കുന്നേല്‍, ജിസ്സ്, ലൈജു, ജീവന് തൊട്ടിക്കാട്ട്, ജിബിറ്റ് കിഴക്കേക്കുറ്റ്, ജോമോന്, നിതിന്‍, റോജി, സച്ചിന്, അജി എന്നിവരാണ് കളിച്ചത്.
ഡെസ് പ്ലെയിന്‍സിലെ ഡി പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട മത്സരങ്ങള്‍ക്ക് സ്പോര്‍ട്സ് ഫോറം ചെയര്മാന് ഷിജു ചെറിയത്തില്‍, ജെസ്റ്റിന് തെങ്ങനാട്ട്, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവര്‍ നേതൃത്വം നല്കി.
Comments