ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന സീനിയര്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന രണ്ടാമത് ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തില്‍ ഒക്ടോബര്‍ 14 ബുധനാഴ്ച വൈകുന്നേരം മുതല്‍ 17ന് ശനിയാഴ്ച രാവിലെ വരെയാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്ക്കോപ്പാ, അടൂര്‍ ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്ക്കോപ്പാ എന്നിവര്‍ മുഖ്യ നേതൃത്വം നല്‍കും. ഡോ.സേവാ.എസ്.ലേഖാ, ഡോ.മുഖൈല രാജി എന്നിവര്‍ ആരോഗ്യ സംബന്ധിയായ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. ഡോ.വി.ടി.ശാമുവേല്‍, പ്രിയാ കോശി എന്നിവര്‍ മറ്റു സെഷനുകല്ക്ക് നേതൃത്വം നല്‍കും. വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഫറന്‍സ് അവിസ്മരണീയമായി മാറ്റുവാന്‍ വികാരി റവ.കൊച്ചുകോശി ഏബ്രഹാം, അസി.വികാരി റവ.മാത്യൂസ്് ഫിലിപ്പ്, ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.250 ല്‍ പരം മുതിര്‍ന്ന അംഗങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികല്‍ അറിയിച്ചു.
Comments