. അനര്‍ത്ഥങ്ങളും ആകുലതകളും അപകടങ്ങളും നിറഞ്ഞുനില്കുന്ന ഇന്നത്തെ സാഹചര്യങ്ങളില്‍ സഭാവ്യത്യാസമില്ലാതെ അത്യുന്നതനായ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി എക്യൂമിനിക്കല്‍ ഇന്റര്‍ ഡിനോമിനേഷനല്‍ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പ് ഓഫ് യൂ.എസ്.എ-യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം 16-ാം തീയതി വൈകുന്നേരം നാലു മുതല്‍ 17-ാം തീയതി വൈകുന്നേരം നാലു വരെ ഏകദിന ഉപവാസപ്രാര്‍ത്ഥന നടത്തപ്പെടുന്നു. ആഗോള സുവിശേഷകനും സൗഖ്യദായക ശുശ്രൂഷകനുമായ ബ്രദര്‍ ഡോ. മാത്യൂസ് വര്‍ഗീസ്, ടാപ്പനിലുള്ള ഇന്റര്‍ ഡിനോമിനേഷനല്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നയിക്കുന്ന പ്രസ്തുത ഉപവാസപ്രാര്ത്ഥനയിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രദര്‍. ജോസഫ് കുളങ്ങര (914)400 3628 ബന്ധപ്പെടുക.
Comments