മിനിസോട്ട: ഡിസ്കവറി എഡുക്കേഷന്‍ ത്രി എം യങ്ങ് യങ്ങ് സയന്റിസ്റ്റ് ചാലഞ്ച് മത്സരങ്ങളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ രണ്ടു മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ദേശീയാടിസ്ഥാനത്തില്‍ നടത്തപ്പെട്ട മത്സരത്തില്‍ പങ്കെടുത്ത 5 വിദ്യാര്‍ത്ഥികളില്‍ മൂന്നുപേര്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥിക്കു പുറകില്‍ അണിനിരന്നത്. കാണികളെ അത്ഭുതപ്പെടുത്തി. ഒക്ടോ.13 നായിരുന്നു മത്സരഫലങ്ങള്‍ ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ, കാലിഫോര്‍ണിയ, സാന്‍ ഒസെയില് നിന്നുള്ള രാഘവ് ഗണേഷ്(13) ഓട്ടിയസ്റ്റിക്ക് രോഗികളുടെ ശാരീരികവും, മാനസികവുമായ അവസ്ഥ മോണിറ്റര്‍ ചെയ്യുന്നതിനുപകരിക്കുന്ന ഉപകരണം കണ്ടു പിടിച്ചതിനും, മൂന്നാം സ്ഥാനം കരസ്ഥമാക്കിയ അമൂല്യ ഗാരിമേല(11) ഇ.ഇ.ജി. ബ്രെയ്ന്‍ വേവ്സ് അളക്കുന്നതിനുള്ള ഉപകരണം നിര്‍മ്മിച്ചതിനും, ഐറിസ് ഗുപ്ത(12) അലര്‍ജി ഉണ്ടാക്കുന്ന പാര്ട്ടികള്സിനെ തടയുന്നതിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയതിനുമാണ് പ്രത്യേക സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്. മത്സരത്തില്‍ പങ്കെടുത്ത മറ്റു രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ കൃഷ്ണറെഡ്ഡി ഒമ്പതും, സന്ജാന ഷാ പത്തും സ്ഥാനങ്ങള്‍ നേടി. ഫ്ളോറിഡായില്‍ നിന്നുള്ള ഹന്നാ ഹെര്‍ബസ്റ്റ്(15) ഒന്നാം സ്ഥാനത്തെത്തി അമേരിക്കയിലെ ടോപ് യങ്ങ് സയന്റിസ്റ്റ് പദവിക്ക് അര്‍ഹയായി. 25.000 ഡോളറാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക.
Comments