പ്ലാനോ (ടെക്സസ്): 2016-ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഒക്ടോബര്‍ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 7 മണി വരെ പ്രസിഡന്‍ഷ്യല്‍ ഫോറത്തില്‍ പങ്കെടുക്കുന്നു.പ്ലാനോയിലുള്ള പ്രിസ്റ്റണ്‍ വുഡ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. സ്ഥാനാര്‍ത്ഥികളായ സെനറ്റര്‍ റിക് സന്റോറം, ഡോ. ബെന്‍ കാര്സന്, കാര്‍ലെ ഫിയോറിന, ജെബ് ബുഷ്, സെനറ്റര്‍ ടെഡ് ക്രൂസ്, ഗവര്‍ണര്‍ മൈക്ക് ഹക്കബി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും അവര്‍ പങ്കെടുക്കുമോ എന്ന് ഉറപ്പു നല്‍കിയിട്ടില്ലെന്ന് ചര്‍ച്ച് പാസ്റ്റര്‍ ഡോ. ജാക്ക് ഗ്രഹാം പറഞ്ഞു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. പങ്കെടുക്കാനെത്തുന്നവര്‍ ഉച്ചകഴിഞ്ഞു 2.30-നു തന്നെ ഹാളിലേക്ക് പ്രവേശിക്കണം. പരിപാടിയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:http://www.prestonwood.org/
Comments