ഡാലസ് വാഹനാപകടത്തില്‍ മരിച്ച മീര തോമസിന്റെ (21) സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ ഡാലസില്‍ നടക്കും. കരോള്‍ട്ടണില്‍ താമസിക്കുന്ന തിരുവല്ല വളഞ്ഞവട്ടം പുത്തന്‍ പുരക്കല്‍ സ്റ്റീഫന്‍ തോമസ് (ബിജു) റോസമ്മ തോമസ് (മണി) ദമ്പതികളുടെ മകളാണ് മീര. മെറിന് തോമസ് ഏക സഹോദരിയാണ്. ടെക്സാസ് എ ആന്റ് എം യൂണിവേഴ്സിറ്റി ഫാര്‍മസി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. കരോള്‍ട്ടണ്‍ സെന്റ് മേരീസ് ഓര്‍ത്തോഡക്സ് പളളിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മീരാ തോമസ്. സ്റ്റേറ്റ് ഹൈവ് 21 ന് സമീപം പെയ്ജില് ഒക്ടോബര്‍ 23ന് വൈകിട്ട് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മീര മരി മരിക്കുകയായിരുന്നു. ടെക്സാസില്‍ വെളളിയാഴ്ച ചെയ്ത കനത്ത മഴമൂലം നിരവധി അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. പൊതുദര്‍ശനം: ഒക്ടോബര്‍ 30 (വെള്ളി) വൈകിട്ട് 6 മണിക്ക് സെന്റ്. മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യയില്‍ (1080 W Jackson Rd, Carrollton, TX 75006) വച്ച് നടത്തപ്പെടും. ശവസംസ്കാര ശുശ്രൂഷ ഒക്ടോബര്‍ 31 (ശനി), രാവിലെ 9.30 നു പള്ളിയിലും തുടര്‍ന്ന് സംസ്കാരം കരോള്‍ട്ടനിലുള്ള ഫര്്ണോക്സ് സെമിത്തേരിയിലും (1080 W Jackson Rd, Carrollton, TX 75006) നടത്തപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോണ്സണ് (469 682 5487)
Comments