ഡാളസ്: പെരുമഴയായി പ്രക്രുതിയും കണ്ണീരൊഴുക്കവെ അകാലത്തില്‍ പൊലിഞ്ഞ മീര തോമസിനു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിറകണ്ണൂകളുമായി വന്‍ ജനാവലി എത്തി. ഒരു കുടുംബത്തിന്റെ ദുഖം സമൂഹം ഒന്നാകെ ഏറ്റു വാങ്ങിയപ്പോള്‍ പ്രാര്‍ഥനാ നിരതമായ വിടവാങ്ങല്‍ ശുശ്രൂഷകളും തേങ്ങലുകളില്‍ മുങ്ങി. ദീര്‍ഘകാലം ആരാധനയില്‍ പങ്കെടുക്കുകയും മറ്റു പ്രവര്ത്തനനങ്ങളില് സഹകരിക്കുകയും ചെയ്ത കരോള്‍ട്ടനിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി തന്നെ പ്രിയ പുത്രിക്ക് അന്ത്യാഞ്ഞലി അര്‍പ്പിക്കുന്നതിനും വേദിയായി. മഹാ വ്യസനത്തിലുഴലുന്ന കുടുംബാംഗങ്ങള്‍ക്ക് ആശ്വാസമാകാന്‍ അത്മീയ ഗുരുക്കളുടെ സാന്ത്വനങ്ങളും പര്യാപ്തമായില്ല. ടെക്സസ് എ. ആന്‍ഡ് എം യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായിരുന്ന മീര തോമസ് (21) ഒക്ടോബര്‍ 23നു വൈകിട്ട് മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്ത്ലിയാണു മരിച്ചത്. കനത്ത മഴയില്‍ ഏറെ അപകടങ്ങള്‍ നടന്ന ദിവസം ആ കുരുന്ന് ജീവനും പൊലിഞ്ഞു വീണു. ശംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണിക്കു പള്ളിയില്‍, തുടര്‍ന്നു സംസ്കാരം ഫര്ണോക്സ് സെമിത്തേരിയില്‍.
Comments