ഡാളസ്: പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമനസ്സിലെ ഓര്‍മ്മപ്പെരുന്നാള്‍ ഡാളസ് വലിയ പള്ളിയില്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ നടത്തപ്പെടുന്നു. ശനിയാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥന, റവ.ഫാ. ക്രിസ്റ്റര്‍ മാത്യുവിന്റെ പ്രസംഗം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും, ഞായറാഴ്ച വി. കുര്‍ബാന മധ്യേ പരിശുദ്ധനോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയുണ്ടായിരിക്കും. വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റ്റി ഷിബു മാത്യു, പെരുന്നാള്‍ കോര്‍ഡിനേറ്റര്‍ ജിജു ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും.
Comments