ന്യൂയോര്‍ക്ക്: വ്യത്യസ്ത മേഖലകളില്‍ സ്തുത്യര്‍ഹ സേവനത്തിന് ആറ് അമേരിക്കന്‍ മലയാളികളെ ഇന്ത്യന്‍ അമേരിക്കന്‍ കേരള കള്‍ച്ചറല്‍ ആന്‍ഡ് സിവിക് സെന്റര്‍ ഏഴിന് ഇവിടെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ ആദരിക്കും. ഡോ. നവീന്‍ മാഞ്ഞൂരാന് (എന്‍ജിനീയറിങ്), ഡോ. ശശി കെ. പിള്ള (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി), ഡോ. പ്രേം സോമന് (മെഡിസിന്), ഡോ. ജോര്‍ജ് എം. കാക്കനാട്ട് (ജേണലിസം ആന്‍ഡ് കമ്യൂണിറ്റി സര്‍വീസ്), ലീല മാറേട്ട് (കമ്യൂണിറ്റി സര്‍വീസ്), ക്യാപ്റ്റന്‍ ജോഫിയെല് ഫിലിപ്സ് (രാഷ്ട്രസേവനം) എന്നിവരാണ് 2015ലെ അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
Comments