കരോള്‍ട്ടണ്‍: ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്സിലെ ഇരുപത്തിരണ്ട് ക്രൈസ്തവ ദേവാലയത്തില്‍ നിന്നുള്ള യുവജനങ്ങളെ ഉള്‍പ്പെടുത്തികൊണ്ടുള്ള യൂത്ത് കോണ്‍ഫ്രന്‍സ് നവം.14ന് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ്(കരോള്‍ട്ടണ്‍)ല്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് കെ.സി.ഇ.എഫ്. സെക്രട്ടറി അലക്സ് അലക്സാണ്ടര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ഹെര്‍മന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപഌയില് ജോര്‍ജ്ജ് ഫിലിപ്പോസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പതിനാലു ശനി രാവിലെ 9.30 മുതലാണ് കോണ്‍ഫ്രന്‍സ് ആരംഭിക്കുക. റജിസ്ട്രേഷന് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.സാം മാത്യു-214-493-7024, അലക്സ് അലക്സാണ്ടര്‍-214-289-9192, മെര്വിന് തോമസ് - 214-850-7238.
Comments