ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെയ്റോസ് ടീം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ഡിസംബര്‍ 18,19,20 തീയതികളില്‍ നടത്തപ്പെടുന്നതാണ്. ക്രിസ്മസിനൊരുക്കമായി നടത്തുന്ന ധ്യാനത്തില്‍ പ്രശസ്ത ധ്യാനഗുരുവും അതിരമ്പുഴ കാരിസ്ഭവന് ഡയറക്ടറുമായ ഫാ. കുര്യന് കാരിക്കല്‍ എം.എസ്.എഫ്.എസ്ഷ അനുഗ്രഹീത വചനപ്രഘോഷകന് ബ്രദര്‍ റെജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാനസംവിധായകനുമായ പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവരാണ് കെയ്റോസ് ടീമില്‍ ആത്മയവര്ഷമൊരുക്കുന്നത്. ഡിസംബര്‍ 18-ന് വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 7 മണി വരേയും, 19-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 7 വരേയും, 20-ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 7 വരേയുമാണ് ധ്യാനങ്ങള്‍ നടത്തപ്പെടുക. വചനശുശ്രൂഷയും സ്തുതി ആരാധനയും രോഗികള്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും കൗണ്‍സിലിംഗും, ഗാനശുശ്രൂഷയും ധ്യാനത്തിലുണ്ടായിരിക്കും. വിശ്വസിക്കുന്ന ദൈവത്തെ ജീവിതത്തില്‍ പകര്‍ത്തുവാനും ഇന്നും ജീവിക്കുന്ന ദൈവത്തിന്റെ നിറസാന്നിധ്യം തിരിച്ചറിയാനും പ്രാപ്തരാക്കുന്ന വിഷയങ്ങളും അനുഭവങ്ങളും കെയ്റോസ് ധ്യാനം പ്രദാനം ചെയ്യുന്നു.
Comments