ജിമ്മി കണിയാല
ഷിക്കാഗോ: അമേരിക്കയില്‍ ഏറ്റവും അധികം കലാകാരന്മാര് പങ്കെടുക്കുന്ന യുവജനോത്സവം "ഷിക്കാഗോ മലയാളി അസോസിയേഷന് കലാമേള 2016' ഏപ്രില്‍ മാസം രണ്ടാം തീയതി ശനിയാഴ്ച രാവിലെ 8 മണി മുതല്‍ ബെല്‍വുഡിലെ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ചു നടത്തുവാന്‍ തീരുമാനിച്ചു. രഞ്ജന്‍ ഏബ്രഹാം ചെയര്‍മാനായും, ജിതേഷ് ചുങ്കത്ത്, ജിമ്മി കണിയാലി എന്നിവര്‍ കോ- ചെയര്മാന്മാരുമായുള്ള കമ്മിറ്റി രൂപീകരിച്ചു. മറ്റു വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. സെക്രട്ടറി ബിജി സി. മാണി, ട്രഷറര്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോയിന്റ് ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണിക്കുട്ടി പിള്ളവീട്ടില്‍, ജൂബി വള്ളിക്കളം, സാബു നടുവീട്ടില്‍, സണ്ണി വള്ളിക്കളം, സ്റ്റാന്‍ലി കളരിക്കമുറിയില്‍, തൊമ്മന് പൂഴിക്കുന്നേല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. പുതുതായി വാങ്ങുന്ന ഓഫീസ് മന്ദിരത്തിന്റെ ധനശേഖരണ പരിപാടികളുടെ പുരോഗതി യോഗം അവലോകനം ചെയ്തു. ഓഫീസ് മന്ദിരം വാങ്ങുന്നതിനും തുടര്‍ന്നുള്ള ചിലവുകള്‍ക്കുമായി എത്രയും വേഗം ഒരു സ്റ്റേജ്ഷോ നടത്തുവാനും യോഗം തീരുമാനിച്ചു. തപാല്‍ മാര്‍ഗ്ഗവും, ഇ മെയില്‍ വഴിയും അയയ്ക്കുന്ന അറിയിപ്പുകള് ലഭിക്കുന്നില്ലാത്ത അംഗങ്ങള്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടുകയും, ശരിയായ വിലാസം അറിയിക്കുകയും വേണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. www.chicagomalayaleeassociation.org
Comments