കുമ്പനാട്: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൌത്ത് റീജിയണ്‍ മുന്‍ പ്രസിഡണ്ടും ഐപിസി ജനറല്‍ കൌണ്‍സില്‍ അംഗവുമായ പാസ്റ്റര്‍ കെ.സി. ജോണ്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുമെന്ന് അറിയുന്നു. കങ്ങഴ കാതേട്ട് കുടുംബാംഗമായ കെ.സി. ജോണ്‍ കുമ്പനാട് ഹെബ്രോനിലെ ബൈബിള്‍ കോളേജ് പഠനാനന്തരം 1975ല്‍ മദ്രാസ് പട്ടാഭിരാം സഭയില്‍ ശുശ്രൂഷിച്ചു. പാസ്റ്റര്‍ കെ.ഇ.എബ്രഹാം സാറിനോടൊപ്പം സഹായിയായി ദീര്‍ഘവര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിവിധ സഭകളുടെ പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982 ല്‍ ഐപിസി കേരളാ സ്റ്റേറ്റ് കൌണ്‍സില്‍ അംഗമായിരുന്ന അദ്ദേഹം സഭാപാസ്റ്ററായി 1983 ല്‍ അമേരിക്കയിലെത്തി. സൗത്ത് ഫ്ളോറിഡാ സഭയുടെ സ്ഥാപകപാസ്റ്ററായ കെ.സി. ജോണ്‍ പ്രസംഗകന്, സംഘാടകന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍ എന്നീനിലകളില്‍ അമേരിക്കന്‍ പെന്തെക്കൊസ്തു മലയാളികളുടെയിടയില്‍ സുപരിചിതനാണ്. കറതീര്‍ന്ന വ്യക്തിത്വത്തിനുടമയായ പാസ്റ്റര്‍ കെ.സി. ജോണ്‍(ഫ്ലോറിഡാ) നിലവിലെ പാനല്‍ രാഷ്ട്രീയത്തിനെതിരായി സ്വതന്ത്രനായി സഭാജനവിധിതേടുന്നു. ഭാര്യ: സാറാമ്മ ജോണ്‍ മക്കള്‍: ഗ്രെയ്സ്, ആനി, ലിസാ.
Comments