ന്യൂയോര്‍ക്ക്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന് ഓഫ് ന്യൂയോര്‍ക്കിന്റെ (INA-NY) ആഭിമുഖ്യത്തില്‍ നാഷണല്‍ അസോസിയേഷന് ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ ഒരു പുതിയ സംരംഭംകൂടിയായ കമ്യൂണിറ്റി സ്ട്രോക്ക് എഡ്യൂക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഫെയര്‍ സ്റ്റാറ്റന്‍ഐലന്റിലുള്ള ഫെയ്ത്ത് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ചില്‍ (Faith United Methodist Church, 221 Herberton Ave) വച്ച് നവംബര്‍ 14-ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 1 മണി വരെ നടത്തുകയുണ്ടായി. ഈസംരംഭത്തില്‍ സ്റ്റാറ്റന്‍ഐലന്റ് ലോക്കല്‍ കമ്യൂണിറ്റിയുടെ സഹകരണം വളരെ പ്രശംസനീയമായിരുന്നു. നമ്മുടെ സമൂഹത്തെ ആരോഗ്യകരമായി ബോധവത്കരിക്കണം എന്ന ഉദ്ദേശത്തോടെ നൈന നേൃത്വം രൂപവത്കരിച്ച ഒരു സംരംഭമാണിത്. നൈനയുടെ ഗവേണിംഗ് ബോര്‍ഡ് അംഗങ്ങളായ തങ്കമണി അരവിന്ദന്, വര്‍ഷ സിന്‍ഹ എന്നിവരാണ് നൈനയുടെ ലോക്കല്‍ ചാപ്റ്ററിന്റെ ഈ കമ്യൂണിറ്റി സ്ട്രോക്ക് എഡ്യൂക്കേഷന്‍ പ്രോഗ്രാം പരിശീലിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് ചാപ്റ്ററില്‍ നിന്നും ഏലിയാമ്മ മാത്യുവും ഡോ. സോളിമോള്‍ കുരുവിളയും ഈ ട്രെയിനിംഗ് പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്കില്‍ പല പ്രദേശങ്ങളിലായി എഡ്യൂക്കേഷന്‍ സെമിനാറുകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ INA-NY ചെയ്തുകൊടുക്കുന്നതായിരിക്കും. പ്രസിഡന്റ് ഉഷാ ജോര്‍ജ് അറിയിച്ചതാണിത്.
Comments