ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീ ധര്‍മശാസ്താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രതകാലത്ത് ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്കു മഹോത്സവം ആഘോഷിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചാരാനുഷ്ഠാനമാണ് അയ്യപ്പന്‍വിളക്ക്. ഭക്തജനങ്ങള്‍ സ്വാമി മന്ത്രങ്ങള്‍ ഉരുവിട്ട് വ്രതശുദ്ധിയോടെ ഭക്തിപുരസ്സരം ക്ഷേത്രങ്ങളില്‍ ഒരുമിച്ചു കൂടി നടത്തുന്ന ഈ ചടങ്ങുകളില്‍ ശബരീസന്നിധാനത്തില് എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജനങ്ങള്‍ സ്വാമി ദര്‍ശനപുണ്യവും അനുഗ്രഹവും നേടുന്നു. ഷിക്കാഗോയിലെ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന് വിളക്ക് മഹോത്സവം ഡിസംബര്‍ 25, 2015 ന് വിവിധ ആഘോഷപരിപാടികളോടുകൂടി Hindu Temple of Greater Chicago, Lemont ല്‍ വച്ച് നടത്തുന്നതായിരിക്കും. രാവിലെ 9 മണിക്കു ആരംഭിച്ച് വൈകുന്നേരം 8 മണിക്ക് പര്യവസാനിക്കുന്ന ചടങ്ങുകളില്‍ ഗണപതി ഹോമം , വിഷ്ണു പൂജ , ദേവി പൂജ , ശിവ പൂജ എന്നിവക്കു ശേഷം, അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം നാദസ്വരത്തിന്റെയും ശരണം വിളികളുടേയും അകന്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം പടിപൂജയും, അര്‍ച്ചനയും ഹരിവരാസനത്തിനും ശേഷം മഹാപ്രസാദത്തോടെ അയ്യപ്പന് വിളക്ക് പര്യവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സന്ദര്‍ശിക്കുക www.swamiayyappa.org or email at ayyappaSevaSanghamTeam@gmail.com
Comments