ഗാര്‍ലന്റ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ(നോര്‍ത്ത് ടെക്സസ് ചാപ്റ്റര്‍) 2016- 2018 വര്‍ഷത്തെ ഭാരവാഹികളായി ബിജിലി ജോര്‍ജ്ജ്(പ്രസിഡന്റ്), റ്റി.സി. ചാക്കൊ(വൈസ് പ്രസിഡന്റ്), ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍(സെക്രട്ടറി), ബിജു വി. ജോര്‍ജ്ജ്(ട്രഷറര്‍) എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പ്രസിഡന്റ് ജോസ് പ്ലാക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് (ഡിസംബര്‍ 20) ഞായര്‍ വൈകീട്ട് ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സ് റസ്റ്റോറന്റില്‍ ചേര്‍ന്ന വാര്‍ഷീക പൊതുയോഗം സംഘടനാ പ്രവര്‍ത്തനങ്ങളെകുറിച്ചു ചര്‍ച്ച നടത്തി. കഴിഞ്ഞ രണ്ടുവര്‍ഷം സംഘടനയെ ചലനാത്മകമായി നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് പ്രസിഡന്റ് പ്ലാക്കാട്ട് പറഞ്ഞു. മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നവരെ സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നതിനും, അര്‍ഹമായവര്‍ക്ക് അംഗത്വം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി. ചിക്കാഗൊയില്‍ നടന്ന ദേശീയ മാധ്യമസമ്മേളനം വിജയിപ്പിക്കുന്നതിനും, സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്ത പ്രതിനിധികളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് പി.പി. ചെറിയാന് സ്വാഗതവും ബെന്നി ജോണ്‍ നന്ദിയും പറഞ്ഞു.
Comments