വിസ്മയിപ്പിക്കുന്ന കലാപരിപാടികളോടെയും മറക്കാനാവാത്ത രുചി ഭേദങ്ങളോടെയും ഓർമ്മയുടെ Nouvale Ann 2016, ഡിസംബർ 19 ന് മിസ്സിസ്സാഗ ഗ്ലെൻ ഫോറെസ്റ്റ് സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്നു. അമ്പതോളം കലാകാരന്മാർ അണിനിരന്ന ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളുടെ വേഷവിധാനങ്ങള്‍ അരങ്ങിലെത്തിച്ച "ഭാരതീയം" , കേരളത്തിൻറെ തനത് നൃത്തരൂപങ്ങളിലൊന്നായ മാർഗംകളി, ഇരുപതോളം കുട്ടികൾ അണിനിരന്ന ഡാൻസിംഗ് ഡ്രാഗൻ,കൊച്ചു കുട്ടികളുടെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന ചിത്രീകരണം ക്രിസ്തുമസ് ഡ്രിസ്സിൽസ്,അർപണ്‍ അകാദമി ഓഫ് പെർഫൊർമിങ്ങ് ആർട്സിലെ കുട്ടികള്‍ ചുവടു വെച്ച ശാസ്ത്രീയ നൃത്തം,കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സ്കിറ്റ്,സിനിമാറ്റിക്,ഡാൻസ് ,ഫുഷൻഡാൻസ്,ഭരതനാട്യം, സ്വരം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ഗായകരുടെ ഗാനമേള എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ഒന്ടാരിയോ പ്രോഗ്രസ്സിവ് കണ്‍സർവേറ്റിവ് പാർട്ടി ലീഡർ ശ്രി പാട്രിക്ക് ബ്രൗണ്‍ മുഖ്യാഥിതിയായിരുന്നു .പ്രസിഡന്റ് ലിജോ ചാക്കോ, സെക്രട്ടറി ടോം ജയിംസ് , പ്രോഗ്രാം കോ-ഓർഡിനേറ്റര്‍ ശ്രി ജെറിൻ ജോണ്‍ എന്നിവർ പ്രസംഗിച്ചു. ഓര്‍മ്മയുടെ വൈസ് പ്രസിഡണ്ട് ഷെല്ലി ജോയ് ,ജോയിന്റ് സെക്രട്ടറി ബിജു എബ്രഹാം ,ബിജു ജോണ്‍ ,അജു പോള്‍,അജു ഫിലിപ്പ് ,സജി നന്ജിലാത്തില്,സന്തോഷ് മേക്കര എബ്രഹാം ,ലോല്ബി ജോസെഫിന് ,ജോസ് ചാക്കോ ,റോഷന് പുല്ലുകാലയില്‍ ,ഷിന്മോന് തകിടിയേല്‍ ,റിന്റോ മാത്യു , ശിവശങ്കര്‍ എ ജി ,കൃഷ്ണ പ്ലാചേരില്‍,ടോം ജോസ് ,അഭിലാഷ് ഗോപാലകൃഷ്ണന്,മെജോ വര്‍ഗീസ് ,ടോം ജെയിംസ് ,ബിനു വര്‍ഗീസ് ,ജോണി ജോസഫ് ,ജെറിന് ജോണ്‍ ,ബിജോയ് ജോണ്‍ ,സാബു ചാക്കോ ,ശ്രീജ ശിവന്‍കുട്ടി ,മീര ഉഴവൂര്‍ ,ജോസ്മോന് പി മാണി ,ജിന്‍സ് തോമസ് ,ഡാനി വിന്‍സെന്റ് ,മാത്യു അഗസ്റ്റിന്,സെബാസ്റ്റ്യന്‍ പുല്ലേലി ,സുധീഷ് ബാലകൃഷ്ണന്,പോള്‍സണ്‍ പോള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി .തുടർന്ന് ക്രിസ്തുമസ് ഡിന്നറും നടന്നു
Comments