ന്യൂയോര്‍ക്ക്: മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് അയ്യപ്പ സേവാ സംഘം നടത്തിവരാറുള്ള "ശാസ്താ പ്രീതി" ഈ വര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തുന്നു. ന്യൂയോര്‍ക്കിലെ ഫ്ലഷിംഗിലുള്ള മഹാഗണപതി ക്ഷേത്രത്തിലെ അയ്യപ്പ സന്നിധിയില്‍ വെച്ച് മണ്ഡലകാല സമാപന ദിവസമായ ഡിസംബര്‍ 27 ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും ഭക്തിനിര്‍ഭരമായ ഈ ചടങ്ങ്. 8 മണിക്ക് മഹാഗണപതി ഹോമം. 9 മുതല്‍ 11 വരെ അയ്യപ്പാഭിഷേകം, അര്‍ച്ചന. അതേസമയം തന്നെ വിവിധ ഭജന സംഘങ്ങളുടെ അയ്യപ്പ സൂക്താലാപനവും, ഭജനയും 12 മണിക്ക് പ്രസാദ വിതരണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഈ വര്‍ഷത്തെ ശാസ്താ പ്രീതി സ്പോണ്സര് ചെയ്തിരിക്കുന്നത് അയ്യപ്പ സേവാ സംഘം മുന്‍ പ്രസിഡന്റ് ആര്.ബി. രാജനും കുടുംബവുമാണ്. അപൂര്‍വ്വവും ഭക്തിനിര്‍ഭരവുമായ ഈ ചടങ്ങിലേക്ക് എല്ലാ ഭക്തജനങ്ങളേയും സാദരം ക്ഷണിക്കുന്നതായി അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ശ്രീ ഗോപിനാഥക്കുറുപ്പ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗോപിനാഥക്കുറുപ്പ് (പ്രസിഡന്റ്) 845 548 3938, സജി കരുണാകരന് (സെക്രട്ടറി) 631 889 5012, രാജഗോപാല്‍ കുന്നപ്പണി (പബ്ലിക് റിലേഷന്‍സ്) 718 468 1323.
Comments