ന്യുജേഴ്സി: നിറപ്പകിട്ടാര്‍ന്ന വേദിയില്‍, പുതുമ നിറഞ്ഞതും ആസ്വാദ്യകരവുമയ പരിപാടികളുമായി നാമം ഫാമിലി നൈറ്റ് ആഘോഷിച്ചു. ഡിസംബര്‍ 19ന് ന്യുജേഴ്സിയിലെ എഡിസണ് ഹോട്ടലില്‍ വൈകുന്നരം 6.30ന് ആരംഭിച്ച ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ ആമുഖ പ്രസംഗം നടത്തി. നാമം പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി ഏവരെയും സ്വാഗതം ചെയ്തു. നാമത്തിന്റെ സ്ഥാപകനും ചെയര്‍മാനുമായ മാധവന് ബി നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2016 മാര്‍ച്ച് 19ന് നടത്തുന്ന നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ടിക്കറ്റ് കിക്കോഫ് നടന്നു. വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭര്‍ക്ക് സമ്മാനിക്കുന്ന നാമം എക്സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ആദ്യ ടിക്കറ്റ് അറ്റോര്‍ണി മുരളി നായര്‍ ഏറ്റു വാങ്ങി. ഫോകാന ട്രസ് റ്റീ ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതില്‍ നാമം ഭാരവാഹികള്‍ വിജയിച്ചു . സാന്റ ക്ലോസ് എല്ലാ കുട്ടികള്‍ക്കും ക്രിസ്മസ് സമ്മാനങ്ങള്‍ നല്കി അവരെ സന്തോഷിപ്പിച്ചു. കുട്ടികള്‍ അവതരിപ്പിച്ച ഫാഷന്‍ ഷോ ഏവരുടെയും മനം കവര്‍ന്നു. പഠനത്തിലും മറ്റുള്ള മേഖലകളിലും തിളക്കമാര്‍ന്ന വിജയം നേടിയ കുട്ടികളെ പ്രത്യേകമായി ആദരിച്ചു. വിവിധ ഗെയിംസ് പരിപാടികളില്‍ കുട്ടികള്‍ സജീവമായി പങ്കെടുത്തു. "എട്ടു വീട്ടില്‍ പയ്യന്‍സ് " ഡാന്‍സ് ഗ്രൂപ്പിന്റെ ചടുലമായ നൃത്തം ചടങ്ങിനു കൊഴുപ്പേകി. മനോജ് കൈപ്പിള്ളി, സിജി ആനന്ദ് എന്നിവരുടെ ഗാനാലാപനം, മാലിനി നായരുടെ ഫാമിലി ഡാന്‍സ് , ഡോ. ആശ വിജയകുമാറിന്റെ ഗാനം, നാമം ദമ്പതികളുടെ ഗ്രൂപ്പ് ബോളിവുഡ് ഡാന്‍സ് തുടങ്ങിയ പരിപാടികള്‍ ശ്രദ്ധേയമായി. മായ മേനോന് ആയിരുന്നു എം സി. മഞ്ച് പ്രസിഡന്റ് ഷാജി വര്‍ഗീസ് , എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, മഞ്ച് വൈസ് പ്രസിഡന്റ് സജിമോന്‍ ആന്റണി, മിത്രാസ് രാജന് ചീരന്‍, സുനില്‍ െ്രെടസ്റ്റാര്‍, ജയ് കുളമ്പില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കു ചേര്‍ന്നു. മുതിര്‍ന്ന പ്രവാസി നേതാവ് അലക്സ് വിളനിലം കോശിയെ പൊന്നാടയണിയിച്ച് മാധവന് ബി നായര്‍ ആദരിച്ചു. ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായനിധി സ്വരൂപിച്ചു. വിദ്യ രാജേഷ്, സഞ്ജീവ് കുമാര്‍, അജിത് പ്രഭാകര്‍, പ്രേം നാരായണ്‍, അപര്‍ണ കണ്ണന്, സജിത് ഗോപി, കാര്‍ത്തിക് ശ്രീധര്‍, ഡോ ഗോപിനാഥന് നായര്‍, സുനില്‍ രവീന്ദ്രന്, അനിത നായര്‍, സഞ്ജയ് മേനോന് തുടങ്ങിയവരായിരുന്നു ഫാമിലി നൈറ്റിന്റെ അണിയറ ശില്‍പ്പികള്‍.
Comments