ഹൂസ്റ്റന്‍: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്രസിഡന്റായി എഴുത്തുകാരനും സാമൂഹിക സാംസ്കാരിക രംഗത്തെ അവസരോചിത ഇടപെടലുകളുടെ ശബ്ദ സാന്നിദ്ധ്യവുമായ അനില്‍ ആറന്മുളയെ (മലയാളംപത്രം) തിരഞ്ഞെടുത്തു. സ്റ്റാഫോഡിലെ ദേശി റസ്റ്റോറന്റിന് ചേര്‍ന്ന യോഗത്തിലായിരുന്നു പുതിയ ഭരണ സമിതിയുടെ തിരഞ്ഞെടുപ്പ്. സെക്രട്ടറിയായി ജോയ് തുമ്പമണ്‍ (കേരള എക്സ്പ്രസ്), ട്രഷററായി ജോയ്സ് തോന്ന്യാമല (ആഴ്ചവട്ടം) എന്നിവരും ചുമതലയേറ്റു. കോശി തോമസ് (വോയ്സ് ഓഫ് ഏഷ്യ), ജോര്‍ജ് (ഏഷ്യാനെറ്റ്), അഡ്വ. മാത്യു വൈരമണ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ഫെനി രാജുവിനെ ജോയിന്റ് സെക്രട്ടറിയായും സജി പുല്ലാടിനെ ജോയിന്റ് ട്രഷറായും തിരഞ്ഞെടുത്തു. ചിക്കാഗോ ആതിഥ്യമരുളിയ ഇന്ത്യാ പ്രസ് ക്ലബ് കണ്വന്ഷന് വിജയപ്രദമാക്കിയ നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യുവിനെയും കമ്മിറ്റി അംഗങ്ങളെയും യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ഡോ. ജോര്‍ജ് കാക്കനാട്ട് പ്രശംസിച്ചു. അടുത്ത കണ്വന്ഷന് അമേരിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ സിറ്റിയായ ഹൂസ്റ്റനിന് നടത്തുവാന്‍ ദേശീയ നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജോയ്സ് തോന്ന്യാമല കൃതജ്ഞത പറഞ്ഞു.
Comments