തോമസ് മാത്യു പടന്നമാക്കല്‍
ചിക്കാഗോ: മുന്‍ പ്രതിരോധ വകുപ്പ് മന്ത്രി എ.കെ. ആന്റണി എം.പിയ്ക്കും, കേരളാ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഐ.എന്‍.ഒ.സിയുടെ നേതൃത്വത്തില്‍ ചിക്കാഗോ പൗരാവലി സ്വീകരണം നല്കുന്നു. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഇരുവര്‍ക്കും മൗണ്ട് പ്രോസ്പെക്ടസിലുള്ള കണ്ട്രി ഇന്നില്‍ വച്ച് ജിസംബര്‍ 27-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുക. യോഗത്തില്‍ ചിക്കാഗോയിലും പരിസരത്തുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് ഐ.എന്‍.ഒ.സി മിഡ്വെസ്റ്റ് റീജിയന് പ്രസിഡന്റ് അഗസ്റ്റിന് കരിങ്കുറ്റിയില്‍ അറിയിച്ചു.
Comments