മിസ്സിസാഗാ: കനേഡിയന്‍ മലയാളി നേഴ്സുമാരുടെ കൂട്ടായ്മയായ സി.എം.എന്‍.എയ്ക്ക് നവനേതൃത്വം. മിസ്സിസാഗായില്‍ വച്ചു നടന്ന വാര്‍ഷിക ജനറല്‍ബോഡിയില്‍ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി ആനി സ്റ്റീഫന്‍, വൈസ് പ്രസിഡന്റായി ഷീല ജോണ്‍, ജനറല്‍ സെക്രട്ടറിയായി സൂസന് ഡീന്‍, ട്രഷററായി ജോജോ ഏബ്രഹാം എന്നിവരേയും എക്സിക്യൂട്ടീവ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സായി ലൂസി മാത്യു, സിനി തോമസ് എന്നിവരേയും, ജോയിന്റ് സെക്രട്ടറിയായി സെബാസ്റ്റ്യന്‍ തൊട്ടിയിലിനേയും തെരഞ്ഞെടുത്തു. 2015-ല്‍ സാമൂഹിക-സാംസ്കാരിക- ആരോഗ്യമേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച മുന്‍ ഭാരവാഹികളെ യോഗം അഭിനന്ദിച്ചു. കാനഡയിലെ മലയാളി നേഴ്സുമാരുടെ ആരോഗ്യ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ അഭിവൃദ്ധിക്കും, ഉന്നമനത്തിനും കുടിയേറ്റക്കാരായ സൗത്ത് ഏഷ്യക്കാരുടെ വൈവിധ്യമാര്‍ന്ന അഭിവൃദ്ധിക്കും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ചെയ്യാന്‍ സംഘടനയ്ക്ക് സാധിച്ചു. പുതുതായി എത്തിച്ചേരുന്ന നേഴ്സുമാര്‍ക്കു വേണ്ട ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും അസോസിയേഷന് നല്കിവരുന്നു. ഉദ്യോഗാര്ത്ഥികള്ക്കുവേണ്ടി "ടിപ്സ് ടു ഫെയ്സ് ആന്‍ ഇന്റര്‍വ്യൂ' എന്ന പരിപാടി വിജയകരമായി മുന്നേറുന്നു. ആദ്യമായി വീടു വാങ്ങുന്നവര്ക്കുവേണ്ടി ഹോം ലൈഫ് മിറക്കിള്‍ ബ്രോക്കേജുമായി സഹകരിച്ച് അമ്പതു ശതമാനം ഡിസ്കൗണ്ടില്‍ Earn 50 % of the Sales Person Commition back to Furnish your new Home- എന്ന പദ്ധതി മലയാളി സമൂഹത്തിന് ആകമാനം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു. 2016 ഏപ്രില്‍ മാസത്തില്‍ വിവിധ കലാപരിപാടികളോടുകൂടി അസോസിയേഷന്റെ ആനുവല്‍ ഡിന്നര്‍ & റെക്കഗ്നേഷന്‍ നൈറ്റ് നടത്തുവാനും, ദീര്‍ഘകാലം കാനഡയില്‍ ആരോഗ്യരംഗത്ത് നിസ്തുലമായ സേവനം കാഴ്ചവെച്ച നേഴ്സുമാരെ ചടങ്ങില്‍ ആദരിക്കുവാനും യോഗം തീരുമാനിച്ചു. ജനുവരി രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സി.എം.എന്‍.എയുടെ ആഭിമുഖ്യത്തില്‍ കനേഡിയന്‍ ബ്ലഡ് സര്‍വീസിന്റെ സഹകരണത്തോടെ മിസ്സിസാഗായിലെ ഹാര്‍ട്ട്ലാന്റ് ബ്ലഡ് ഡോണര്‍ ക്ലിനിക്കില്‍ വച്ച് നടത്തുന്ന (Address: 785 Britannia Road West) ക്യാമ്പിന്റെ വിജയത്തിനുവേണ്ടി വിപുലമായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. WRAP IT UP RED FOR THIS NEWYEAR-ല്‍ 18 വയസ് പൂര്‍ത്തിയായ ആര്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ്. Heart LAnd Blood Donor Clinic, 785 Britannia Road West, Mississauga എന്നതാണ് അഡ്രസ്. കുടുതല്‍ വിവരങ്ങള്‍ക്ക്: www.canadianmna.com ആനി സ്റ്റീഫന്‍ (416 616 3248), സൂസന് ഡീന്‍ (416 230 6347), ഷീല ജോണ്‍ (416 562 5845), സിനി തോമസ് (847 505 2720), ജോജോ ഏബ്രഹാം (647 960 8465), ജോജോ സ്റ്റീഫന്‍ (647 535 5742), ലൂസി മാത്യു (416 805 4062).
Comments