ജിമ്മി കണിയാലി
ചിക്കാഗോ: ചിക്കാഗോ മലയാളി സമൂഹത്തിലെ വനിതകളുടെ സമഗ്രമായ ഉന്നമനത്തിന് ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി വിമന്‍സ് ഫോറം ആരംഭിക്കുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന് തീരുമാനിച്ചു. ജൂബി വള്ളിക്കളം ആണ് വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍. ആശാ സിബു, സുനൈന ചാക്കോ എന്നിവര്‍ കോ-കോര്‍ഡിനേറ്റര്‍മാരായിരിക്കും. വനിതകള്‍ക്കുവേണ്ടി വ്യത്യസ്തമായ പല പരിപാടികളും സംഘടിപ്പിക്കുമെന്നും, വിശദമായ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും ജൂബി വള്ളിക്കളം അറിയിച്ചു. വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങളുമായി എല്ലാ മലയാളി വനിതകളും സഹകരിക്കണമെന്നും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന "മെമ്പര്‍ഷിപ്പ് കാമ്പയിന്' ഉപയോഗിച്ച് ചിക്കാഗോ മലയാളി അസോസിയേഷന് അംഗങ്ങളാകുവാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി സി. മാണിയും അഭ്യര്‍ത്ഥിച്ചു.
Comments