ഫ്ളോറിഡ: പത്തനംതിട്ട മേക്കൊഴൂര്‍ കൂരീക്കാട്ടില്‍ പരേതനായ കെ.എസ് ജോര്‍ജിന്റെ ഭാര്യ ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്ത് സഭാംഗം മറിയാമ്മ ജോര്‍ജ് (87) ഫ്ളോറിഡയില്‍ നിര്യാതയായി. കോന്നി ഒഴുമണ്ണില്‍ കുടുംബാഗമാണ്. മക്കള്‍: മറിയാമ്മ ജോര്‍ജ്, സാം ജോര്‍ജ്, അലക്സാണ്ടര്‍ ജോര്‍ജ്, ആലീസ് ഏബ്രഹാം. (എല്ലാവരും യു.എസ്.എ) മരുമക്കള്‍: ഈപ്പന് ജോര്‍ജ്, ആനി ജോര്‍ജ്, ഷീബാ ജോര്‍ജ്, പരേതനായ ജോസ് പൊന്നോലില്‍. ജനുവരി ഒന്നിനു വെളള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഒര്‍ലാന്റോ ഇന്‍ഡ്യാ പെന്തക്കോസ്ത് സഭാഹാളില്‍ (11551 State Road 535, Orlando FL 32836) ഭൗതീകശരീരം പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും സംസ്കാര ശുശ്രൂഷകള്‍ 2നു ശനിയാഴ്ച രാവിലെ 9 ന് ഒര്‍ലാന്റോ ഐ.പി.സി സഭാ ഹാളില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വുഡ്ലോണ് സെമിത്തേരിയില്‍ (400 Woodlawn Cemetery Road, Gotha, FL 34734) സംസ്ക്കരിക്കുന്നതുമാണ്.
Comments