ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ മലങ്കര സഭയുടെ വലിയ ബാവാ എന്ന് അറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയുടെ അമ്പത്തിരണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ 2016 ജനുവരി മൂന്നാം തീയതി ഞായറാഴ്ച ഭക്തിനിര്‍ഭരമായി ആചരിക്കുന്നു. രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, 10 മണിക്ക് വിശുദ്ധ കുര്‍ബാന, അനുസ്മരണ യോഗം, കൈമുത്ത്, ശ്രാദ്ധസദ്യ എന്നിവയുണ്ടായിരിക്കും. ദൈവത്തില്‍ അടിയുറച്ച വിശ്വാസവും, ഭക്തിയും, സര്‍വ്വോപരി തിരുമേനിയുടെ തത്വദീക്ഷയുമായിരുന്നു വിജയരഹസ്യം. പരിശുദ്ധ പരുമല തിരുമേനിയുടേയും, വട്ടശേരില്‍ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന പരിശുദ്ധ തിരുമേനി ഇന്നും സജീവനായിതന്നെ നിലകൊള്ളുന്നതായി വികാരി ഫാ. ദാനിയേല്‍ ജോര്‍ജ് അഭിപ്രായപ്പെട്ടു. പിതാവിന്റെ ഭക്തിനിര്‍ഭരമായ ഓര്‍മ്മപ്പെരുന്നാളിലേക്ക് എല്ലാ ഭക്തജനങ്ങളേയും വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്, നിയുക്ത ട്രസ്റ്റി ജോണ്‍ പി. ജോണ്‍, നിയുക്ത സെക്രട്ടറി റീനാ വര്‍ക്കി തുടങ്ങിയവര്‍ സ്വാഗതം ചെയ്യുന്നു. കത്തീഡ്രല്‍ ന്യൂസിനുവേണ്ടി ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.
Comments