ന്യൂയോര്‍ക്ക്: തിരുജനനത്തിന്റെ സ്നേഹ സന്തോഷങ്ങളും, പുത്തന്‍ പ്രതീക്ഷകളുമായി എത്തുന്ന നവവത്സരവും ആഘോഷിക്കാന്‍ സൗഹൃദയാ ക്രിസ്ത്യന്‍ ആര്‍ട്സ് ഒരുക്കുന്ന "ജിംഗിള്‍ ബെല്‍സ്' ജനുവരി രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. വൈകിട്ട് 5.30-ന് ടൈസന് സെന്ററില്‍ (26 N Tyson Avenue, Floral Park, NY) അതിവിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ നവീന പരിപാടികളുമായി മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമായിരിക്കുന്ന സൗഹൃദയാ ക്രിസ്ത്യന്‍ ആര്‍ട്സ് ഒരുക്കുന്ന ഈ ആഘോഷങ്ങളില്‍ പ്രവേശനം സൗജന്യമായിരിക്കും. മലയാളി മനസുകളുടെ പ്രിയ ഗായകരായ ബിജു കുമ്പനാട്, ജൂബി ഷിബു, ക്രിസ്ത്യന്‍ ഗസല്‍ ഗായകന് കരാമത്ത് മസിഗ് ഹില്‍ എന്നിവര്‍ അവതരിപ്പിക്കുന്ന നവ്യാനുഭൂതി ഉളവാക്കുന്ന ഗാനസന്ധ്യ ഈ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കും. ലോംഗ്ഐലന്റ് മാര്‍ത്തോമാ ഇടവക വികാരി റവ. ഷിനോയ് ജോസഫ് ക്രിസ്മസ്- പുതുവത്സര സന്ദേശം നല്കുന്ന ആഘോഷപരിപാടികള്‍ക്ക് ന്യൂയോര്‍ക്ക് എപ്പിഫനി മാര്‍ത്തോമാ ഇടവക വികാരി റവ. സാബു മാത്യു ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. വിവിധ ഗായകസംഘങ്ങള്‍ ആലപിക്കുന്ന ക്രിസ്മസ് ഗാനങ്ങളും, മറ്റ് വൈവിദ്ധ്യമാര്‍ന്ന പരിപാടികളും "ജിംഗിള്‍ ബെല്‍സി'ന്റെ തിളക്കം വര്‍ധിപ്പിക്കും. നിറപ്പകിട്ടാര്‍ന്ന ഈ ആഘോഷ രാവിന്റെ പ്രധാന സ്പോണ്സര് സാബു ലൂക്കോസ് (മെറ്റ്ലൈഫ്) ആണ്. മറ്റ് സ്പോണ്‍സര്‍മാരായി ജോര്‍ജ് തോമസ് (ജി.എം.ടി ഇന്‍ഷ്വറന്‍സ്), മാത്യു പി. ചെറിയാന് (സീമാറ്റ് ഓട്ടോ), തോമസ് ഏബ്രഹാം (സ്റ്റാണ് ടൈല്‍സ് ആന്‍ഡ് കിച്ചന്), മാത്യു തോമസ് (ക്രോസ് ഐലന്റ് റിയാല്‍ട്ടി) എന്നിവര്‍ സഹകരിക്കുന്നു. ആഹ്ലാദഭരിതമായ സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന "ജിംഗിള്‍ ബെല്‍സി'ലേക്ക് ഏവരേയും ക്ഷണിക്കുന്നതായി സൗഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സ് അംഗങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയിമോന് പി. വര്‍ഗീസ് (347 952 0710), ജോര്‍ജ് മാത്യു (ബെന്നി) 718 810 0518.
Comments