ഹൂസ്റ്റണ്‍: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രാര്‍ത്ഥനക്കും, വചന കേള്‍വിക്കുമായി ഒത്തു ചേരുന്നവരുടെ ടെലികോണ്‍ഫ്രന്‍സ് വേദിയായ ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ നാഷ്ണല്‍ പ്രയര്‍ ലൈനില്‍ കൊച്ചി മാര്‍ത്തോമ്മാ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ്ജ് വര്‍ഗീസ് ജനുവരി 5ന് പുതുവത്സര സന്ദേശം നല്‍കും. മരാമണ്‍ കണ്വന്ഷന് പരിഭാഷകനും, മാര്‍ത്തോമാ സഭയുടെ ചാനല്‍ പ്രോഗ്രാമായ മലങ്കര ദര്ശന് ടിവിയിലൂടെയും, ബിപോസിറ്റീവ് കൗണ്‍സിലിംഗ് പരിപാടി ശാലോം റ്റിവിയില്‍ അവതരിപ്പിച്ചും ശ്രദ്ധേയനായ റവ.ജോര്‍ജ്ജ് വര്‍ഗീസ് അച്ചന് നിരവധി നോവലുകളും, ചെറുകഥകളും 'ജീവി' എന്ന തൂലികാ നാമത്തില്‍ എഴുതിയിട്ടുണ്ട്. മാര്‍ത്തോമാ യുവജനസംഖ്യം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അച്ചന് മികച്ച സംഘാടകന്‍ കൂടിയാണ്. അച്ചന്റെ പുതുവത്സര സന്ദേശം കേള്‍ക്കുവാന്‍ താല്പര്യമുള്ളവര് 1-605-562-3140 ഫോണ്‍ നമ്പര്‍ ഡയല് ചെയ്തതിനുശേഷം 656740 കോഡ് ഡയല് ചെയ്യണം. എല്ലാ ചൊവ്വാ ദിനങ്ങളിലും ന്യൂയോര്‍ക്ക് സമയം 9 മണിക്ക് പ്രെയര്‍ ലൈന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.വി.സാമുവേല്‍(ഡിട്രോയ്റ്റ്)-586-216-0602 ടി.എ.മാത്യു(ഹൂസ്റ്റണ്‍)-832-771-2504
Comments