കാലം ചെയ്ത മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപോലീത്താ അഭി.ഡോ. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ ദേഹവിയോഗത്തിലുള്ള മാര്‍ത്തോമ്മാ സഭയുടെ അനുശോചനം രേഖപെടുത്തുവാന്‍ ജനുവരി 6ന് യോഗം ചേരുന്നു. ചെങ്ങന്നൂര്‍ തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3.30ന് ചേരുന്ന അനുശോചന യോഗത്തില്‍ അഭി.ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപോലീത്ത അധ്യക്ഷനായിരിക്കും. ആര്‍ച്ച് ബിഷപ്പ് അഭി.മാര്‍ ജോസഫ് പവ്വത്തില്‍ ഈ യോഗത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ സഭകളിലെ ആത്മീയ മേലധ്യക്ഷന്മാരും, രാഷ്ട്രീയ സാമൂഹ്യ, സാംസ്കാരിക നായകന്മാരും പങ്കെടുക്കുന്ന യോഗത്തില്‍ ഓര്‍ത്തഡോക്സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ്മാര്‍ അത്താനാസ്യോസ് മെത്രാപോലീത്ത, ജസ്റ്റീസ് ശ്രീ.കെ.റ്റി.തോമസ്, ശ്രീ.കൊടിക്കുന്നില്‍ സുരേഷ് എം.പി., ശ്രീ.പി.സി.വിഷ്ണുനാഥ് എം.എല്‍.എ. എന്നിവര്‍ പ്രസംഗിക്കും. അഭി.സഖറിയാസ് തിരുമേനിയുടെ ദേഹവിയോഗം സഭയ്ക്ക് വലിയ നഷ്ടവും ദുഃഖവുമാണെന്ന് ഈ അനുശോചന യോഗത്തിലേക്ക് എല്ലാ സഭാംഗങ്ങളെയും കഷണിച്ചുകൊണ്ടുള്ള മാര്‍ത്തോമ്മാ മെത്രാപോലീത്തായുടെ പ്രസ്താവനയില്‍ രേഖപ്പെടുത്തുന്നു.
Comments