- ലാലു കുര്യാക്കോസ്
ന്യൂജേഴ്സി: പതിനൊന്നാം ഗ്രേഡ് മലയാളി വിദ്യാര്‍ത്ഥിനി സെറിന്‍ ലൈല വര്‍ഗീസ് എന്ന കൊച്ചുമിടുക്കിക്ക് സാറ്റ് (SAT) ടെസ്റ്റിന്റെ ആദ്യ ശ്രമത്തില്‍ തന്നെ 2400/2400 സ്കോര്‍ ചെയ്ത് റിക്കാര്‍ഡ് വിജയം കൈവരിച്ചു. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രൗണ്‍സ് വിക്കില്‍ സ്ഥിരതാമസക്കാരായ വര്‍ഗീസ് വര്‍ക്കിയുടേയും, സുമ വര്‍ഗീസിന്റേയും രണ്ടു മക്കളില്‍ ഇളയവളാണ് ഈ മിടുക്കി. സാറ്റിന്റെ റീജണല്‍ തലത്തില്‍ ഒന്നാം റാങ്കും, നാഷണല്‍ തലത്തില്‍ മൂന്നാം റാങ്കും സെറിന്‍ സ്വന്തമാക്കി. വര്‍ഗീസ് വര്‍ക്കിയും (അനിയന് കുഞ്ഞ്) കുടുംബവും ന്യൂജേഴ്സി കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗങ്ങളാണ്. ഇതേസമയം സെറിന്‍ മറ്റൊരു വിജയം കൈവരിച്ചതും അഭിനന്ദനമര്‍ഹിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ഭദ്രാസനത്തിലെ സണ്‍ഡേ സ്കൂള്‍ പത്താം ഗ്രേഡില്‍ നടത്തിയ പരീക്ഷയില്‍ റീജണല്‍ തലത്തില്‍ ഒന്നാം റാങ്കും, നാഷണല്‍ തലത്തില്‍ മൂന്നാം റാങ്കും സെറിന്‍ കരസ്ഥമാക്കി. ന്യൂജേഴ്സിയിലെ Middlesex County Accademy of Allied Health and Biomedical Scences സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സെറിന്‍. ഏക സഹോദരി സാറ ന്യൂജേഴ്സി റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. ഇത്തരത്തിലുള്ള കുട്ടികളുടെ വിജയം നമ്മെപ്പോലുള്ള ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ചും, മലയാളികളായ നമുക്ക് അഭിമാനകരമാണ്. ന്യൂജേഴ്സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.
Comments