<ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്മസ്നവവത്സരാഘോഷവും ജനുവരി 9 ശനിയാഴ്ച ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വച്ച് വൈകിട്ട് 5.30 മുതല്‍ നടത്തപ്പെടും. <വിദ്യാജ്യോതി മലയാളം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍, തിരുപ്പിറവി നാടകം, ഫൊക്കാന സംഘടിപ്പിച്ച കലാ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം വരിച്ച കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നര്‍ മുതലായവ പരിപാടികളില്‍ ചിലതുമാത്രം. റവ.ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ ക്രിസ്മസ് സന്ദേശം നല്‍കും. എല്ലാ മലയാളികളുടെയും സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷാജിമോന്‍ വെട്ടം (പ്രസിഡന്റ് ) 8452701697, അലക്സ് എബ്രഹാം (സെക്രട്ടറി) 8457294423, ജോണ്‍ ദേവസ്യ (ട്രഷറര്‍) 8456641057, കുര്യാക്കോസ് തരിയന്‍ (കോഓര്‍ഡിനേറ്റര്‍) 8455072841. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments