സതീഷ് പദ്മനഭാന്‍
അരിസോണ: ലോക പ്രശസ്ത മജിഷ്യന്‍ ലോസെന്ററിന്റെ നേതൃത്വത്തില്‍ അരിസോണയിലെ സ്കോട്സ്ടയിലുള്ള ഡബിള്‍ ട്രീ പഞ്ച നക്ഷത്ര ഹോട്ടലില്‍ ലൈവ് മാജിക് എക്സ്പൊ നടന്നു. മാസ്റ്റര്‍ ഓഫ് ലെവിറ്റഷന് എന്ന പേരില്‍ അറിയപ്പെടുന്ന മജിഷ്യന്‍ ലോസെന്റര് മൂന്നു ദശകങ്ങളായി മാജിക് രംഗത്ത് പ്രവര്‍ത്തിക്കുന്നു. ലോകത്ത് ഉടനീളം മാജിക്ക് അവതരിപ്പിച്ചിട്ടുള്ള ലോസെന്റര് പറക്കും മേശയുടെ സ്രഷ്ടാവും കൂടിയാണ്. അദ്ദേഹം സൃഷ്ടിച്ചിട്ടുള്ള മാജികുകള്‍ ലോക പ്രശസ്ത മജിഷ്യന്‍ ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ഉള്‍പ്പെടെ ഇന്ന് സ്റ്റേജില്‍ അവതരിപ്പിക്കുന്നുണ്ട്. ലാസ് വേഗസിലെ വേള്‍ഡ് ഗ്രേറ്റെസ്റ്റ് മാജിക് ഷോ അവതാരകന് കൂടി ആണ് അദ്ദേഹം. മില്ബോന് ക്രിസ്റ്റോഫേര് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. പ്രശസ്ത മജീഷ്യന്മാരായ മാജിക് സ്മിത്ത്, പെന്‍ ആന്‍ഡ് ടെല്ലെര്‍, സതീഷ് പദ്മനഭാന്‍, എന്നിവര്‍ എക്സ്പൊയില്‍ പങ്കെടുത്തു. സമൂഹത്തില്‍ മാജിക്കിനുള്ള പങ്കിനെ പറ്റി സെമിനാറും ന
Comments