ന്യൂയോര്‍ക്ക്∙ ജസ്റ്റിസ് ഫോര്‍ ഓള് എക്സിക്യൂട്ടീവ് കമ്മിറ്റി മെംബര്‍ ഷിജോ പൌലോസിന്റെ പിതാവ് തെക്കേമാലില്‍ യോഹന്നാന് പൗലോസിന്റെ നിര്യാണത്തില്‍ ജെ.എഫ്.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം അറിയിച്ചു. ഒരു വ്യക്തി എങ്ങനെ നല്ല ജീവിതം നയിക്കണം എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു യോഹന്നാന് പൗലോസിന്റെ ജീവിതമെന്ന് ജെ.എഫ്.എ. ചെയര്മാന് തോമസ് കൂവള്ളൂര്‍ ഒരു പത്രക്കുറിപ്പില്‍ പ്രസ്താവിച്ചു. കറ തീര്‍ന്ന ഒരു മനുഷ്യ സ്നേഹിയായിരുന്നതിലുപരി, അദ്ദേഹത്തെ അടുത്തറിയാവുന്നവരുടെ ഹൃദയത്തില്‍ ഇടം നേടിയ വ്യക്തി കൂടിയായിരുന്നു യോഹന്നാന് പൗലോസ് എന്ന് അനില്‍ പുത്തന്‍ചിറ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം ജെ.എഫ്.എ. എക്സിക്യൂട്ടീവ് കമ്മിറ്റിയും മറ്റു അംഗങ്ങളും പങ്കുചേരുന്നതായി ചെയര്മാന് തോമസ് കൂവള്ളൂര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: ഷിജോ പൗലോസ്, തെക്കെമാലില് ഹൗസ്, ഫോണ്‍: 98468 66269.
Comments