തിരുവനന്തപുരം: അമേരിക്കയില്‍ ബിസിനസ് അവസരങ്ങള്‍ ധാരാളമുണ്ടെന്നും, കൃത്യമായ പദ്ധതിയും നിക്ഷേപവും ആത്മാര്‍ത്ഥതയുമാണ് കൈമുതലായി വേണ്ടതെന്നും പ്രശസ്ത അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും, മലയാളിയുമായ സുധ കര്‍ത്ത പറഞ്ഞു. അമേരിക്കന്‍ ഐക്യനാടുകളില്‍ ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന മലയാളികളോട് തലസ്ഥാനത്ത് സംവദിക്കുകയായിരുന്നു സുധാ കര്‍ത്താ. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹം അമേരിക്കയില്‍ നിരവധി കമ്പനികള്‍ക്കുവേണ്ടി സാമ്പത്തിക ഉപദേശം നല്‍കിവരികയാണ്. മലയാളികള്‍ പൊതുവെ റീട്ടെയില്‍ രംഗത്താണ് താത്പര്യം കാണിക്കുന്നത്. ഗ്യാസ് സ്റ്റേഷനുകള്‍, ഗ്രോസറി ഷോപ്പുകള്‍ മുതല്‍ റെസ്റ്റോറന്റുകള്‍ വരെയുണ്ട് അതില്‍. ബിസിനസില്‍ പൊതുവെ സാഹസികത ഇഷ്ടപ്പെടുന്നവരല്ല മലയാളികള്‍. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതിയ സംരംഭകരില്‍ മാറ്റങ്ങള്‍ ഉണ്ടെന്നും സുധാ കര്‍ത്താ പറഞ്ഞു. അമേരിക്കയിലേക്ക് ഒരു സംരംഭകനായി കടന്നുവരുന്നത് ഒരു വലിയ കടമ്പയായി കരുതി പദ്ധതി ഉപേക്ഷിക്കുകയാണ് മലയാളികളില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍ കൃത്യമായ പ്ലാനും, മൂലധനവുമുണ്ടെങ്കില്‍ നിയമാനുസൃതമായി ബിസിനസ് ചെയ്യാനും ലാഭമുണ്ടാക്കാനും പറ്റിയ ഭൂമിയാണ് അമേരിക്ക. നമ്മുടെ നാട്ടിലെ പോലെ തന്നെ നികുതി നല്‍കണം അമേരിക്കയിലും. എന്നാല്‍ പ്രോഗ്രസീവ് സ്ലാബ് സിസ്റ്റം ആണ്. അത് ആശ്വാസകരവുമാണ്- അദ്ദേഹം പറഞ്ഞു. ഇന്‍ഡോ- അമേരിക്കന്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ കേരള് ടുഡേ ഡോട്ട്കോം സംഘടിപ്പിച്ച പരിപാടിയില്‍ ഹാപ്പി ആന്‍ഡ് റൂബി മുഖ്യ സ്പോണ്സര് ആയിരുന്നു. ചടങ്ങില്‍ ഹാപ്പി ആന്‍ഡ് റൂബി ചെയര്മാന് ബാലന് വിജയന്, സുധാ കര്‍ത്തായെ പൊന്നാട അണിയിച്ച് ആദരിച്ചു. ഓള് മോസ്കോ മലയാളി അസോസിയേഷന് പ്രസിഡന്റ് രഘുനാഥന് പിള്ള ഉപഹാരം സമര്‍പ്പിച്ചു. കേരള് ടുഡേ മാനേജിംഗ് എഡിറ്റര്‍ ലാലു ജോസഫ് സംവാദം നിയന്ത്രിച്ചു.
Comments