ഡാലസ്:പ്രവാസി മലയാളികളുടെ മനം കവര്‍ന്നെടുത്ത കലാ സംസ്കാരിക സംഘടനയായ ഡാലസ് സൗഹൃദ വേദിയുടെ നാലാമത് വാര്‍ഷികവും അതിനോടനുബന്ധിച്ചു ക്രിസ്തുമസ്& ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി അജയ കുമാര്‍ പ്രോഗ്രാം കണ്‍വീനര്‍ സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ജനുവരി 9 നു വൈകിട്ട് 5.00 നു കരൊള്റ്റണിലുള്ള സെന്റ് ഇഗ്നെഷ്യസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ഓഡിറ്റൊറിയത്തിലാണ് നടത്തപ്പെടുക. വൈസ് പ്രസിഡന്റ് ശ്രീ. ബാബു ജോര്‍ജിന്റെ സ്വാഗത പ്രസംഗത്തോട് കൂടി യോഗ നടപടികള്‍ ആരംഭിക്കും.ശ്രീ സുകു വര്‍ഗീസ് യോഗ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ദേശ ഭക്തി ഗാനങ്ങള്‍ ആലപിച്ചു യോഗ പരിപാടികള്‍ക്ക് തുടക്കം കുറിക്കും.പ്രസിഡണ്ട് ശ്രീ.എബി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പ്രൊഫ: സോമന് വി. ജോര്‍ജ് (റിട്ട.പ്രൊഫ.പത്തനാപുരം സെന്റ് സ്റ്റീഫെന്‍ കോളേജ്), റവ സാം മാത്യു (പ്രസിഡണ്ട്,കേരള എകുമെനികല് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ്) എന്നിവര്‍ വിശിഷ്ട അതിഥികള്‍ ആയിരിക്കും.ഡാലസിലെ പ്രമുഖരായ ശ്രീ.എബ്രഹാം തെക്കേമുറി, ശ്രീ.ഫിലിപ്പ് തോമസ് സി പി എ., തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും തുടര്‍ന്ന് ഡാളസിലെ കലാപ്രതിഭകളുടെ വൈവിധ്യമായ പരിപാടികള്‍ സ്റ്റേജില്‍ നടത്തപ്പെടും.രണ്ടു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കലാപരിപാടികള്‍ക്ക് ശേഷം എല്ലാവര്ക്കും രുചിയേറിയ ഡിന്നര്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ഏവര്‍ക്കും സ്വാഗതം അജയ കുമാര്‍ (ജനറല്‍ സെക്രട്ടറി)
Comments