ഷാജി രാമപുരം
ഡാലസ്: വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാലസ്, നോര്‍ത്ത് ടെക്സാസ്, ഡിഎഫ്ഡബ്ലൂ എന്നീ പ്രോവിന്‍സുകളുടെ സംയുക്ത നേതൃത്വത്തില്‍ പുതുവത്സരാഘോഷം നടത്തപ്പെടുന്നു. ജനുവരി 16 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് കോരള്ട്ടണിലുള്ള സെന്റ്.മേരീസ് യാക്കോബായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ആഘോഷങ്ങള്‍ക്ക് വേദി ഒരുക്കുന്നത്. വേള്‍ഡ് മലയാളീ കൗണ്‍സിലില്‍ അംഗങ്ങളായ കുടുംബാംഗങ്ങളുടെ ഈ ഒത്തുകൂടല്‍ ചടങ്ങില്‍ വിവിധ കലാപരിപാടികള്‍ സംഘാടകര്‍ ക്രമീകരിച്ചിട്ടുണ്ട്. ഫിലിപ്പ് തോമസ്, സിസില്‍ ചെറിയാന്, അലക്സ് അലക്സാണ്ടര്‍, ദീപക്ക് കൈതക്കപ്പുഴ, സുജന്‍ കാക്കനാട്, ലിജി സോയി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. അമ്പത്തിയേഴു പ്രോവിന്‍സുകളായി ലോകത്തില്‍ പരന്നുകിടക്കുന്ന മലയാളീകളുടെ ഏക വിശ്വവിശാലമായ സംഘടനയായ വേള്‍ഡ് മലയാളീ കൗണ്‍സിലിന്റെ ഡാളസിലെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏലിയാസ് പത്രോസ്, ജോണ്സണ് തലച്ചെല്ലൂര്‍, ഗോപാലപിള്ള, ചെറിയാന് അലക്സാണ്ടര്‍, ഫ്രാന്‍സിസ് ജോര്‍ജ്, ഫിലിപ്പോസ് തോമസ്, വര്‍ഗീസ് മാത്യു, പ്രമോദ് നായര്‍, രഞ്ജിത് ലാല്‍, സ്റ്റീഫന്‍ പുട്ടൂര്‍, ഏലികുട്ടി ഫ്രാന്‍സിസ്, സാജു സെബാസ്റ്റ്യന്‍, സജു ജോര്‍ജ്ജ്, സുജിത് തങ്കപ്പന്, മഹേഷ് പിള്ള എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Comments