JAMES VARGHESE
വാഷിങ്ടണ്‍: ഇന്ത്യാ ഗവണ്മെന്റും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും സംയുക്തമായി പ്രവാസി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലെ പ്രമുഖ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യമൊരുക്കുന്നു. ഇക്കഴിഞ്ഞ നവംബറില്‍ ലോസാഞ്ചലസില്‍ വച്ച് നടന്ന റീജിനല്‍ പ്രവാസി ഭാരതീയ ദിവസില്‍ വച്ച് എടുത്ത തീരുമാനത്തിന്റെ ഭാഗമാണിത്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളായ അപ്പോളോ ഹോസ്പിറ്റല്‍സ്, ബ്ലൂസ്റ്റാര്‍, ഫ്ലിപ്പ്കാര്‍ട്ട്, ഫോര്‍ബ്സ് മാര്‍ഷല്‍, ഗോദ്റെജ് ഗ്രൂപ്പ്, ഇന്‍ഫോസിസ്, കിര്ലോസ്കര് ബ്രദേഴ്സ്, ടാറ്റാ ഗ്രൂപ്പ്, വിപ്രോ തുടങ്ങിയ 23 ഇന്ത്യന്‍ കമ്പനികള്‍ ഈ പദ്ധതിയില്‍ പങ്കെടുക്കും. പ്രമുഖ നഗരങ്ങളായ ബാംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലായിരിക്കും പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യമൊരുക്കുക. താമസസൗകര്യവും സ്റ്റൈപെന്റും ഇന്റേണ്‍ഷിപ്പിന് അര്‍ഹരാകുന്നവര്‍ക്ക് ലഭ്യമാവും. കൂടുതല്‍ വിവരങ്ങളും ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാനുള്ള സൗകര്യവും ഒഐഎഫ്സി ഡോട്ട് ഇന്‍ വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Comments