ഹ്യൂസ്റ്റണ്‍: എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്വന്ഷന് 2016 ആഗസ്റ്റ് 12, 13, 14 തീയതികളില്‍ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ (8686 Kirby Drive, Houston, Texas-77054) വച്ച് നടക്കുമ്പോള്‍ അത് അമേരിക്കയിലും കാനഡയിലും അധിവസിക്കുന്ന നായര്‍ കുടുംബങ്ങള്‍ക്ക് ഒത്തുചേരാനും തമ്മില്‍ പരിചയപ്പെടാനുമുള്ള വേദിയായിരിക്കുമെന്ന് പ്രസിഡന്റ് ജി. കെ.പിള്ള പറഞ്ഞു. നോര്‍ത്ത് അമേരിക്കയില്‍ താമസിക്കുന്ന എല്ലാ നായര്‍ കുടുംബാംഗംങ്ങളെയും സ്വാഗതം ചെയ്യുന്നതായി എന്‍.എസ്സ്.എസ്സ്. ഓഫ് നോര്‍ത്ത് അമേരിക്ക ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ പറഞ്ഞു. "നായര്‍ സംഗമം 2016" എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കണ്‍വന്‍ഷനു വേണ്ട എല്ലാ സൗകര്യങ്ങളും വളരെ ഭംഗിയായി നടന്നു വരികയാണെന്ന് കണ്വന്ഷന് ചെയര്മാന് ഡോ. മോഹന്‍ കുമാറും കണ്‍വന്‍ഷനു ആവശ്യമായ കമ്മിറ്റികള്‍ രൂപീകരിച്ചുകഴിഞ്ഞുവെന്ന് കണ്വന്ഷന് കോ-ചെയര്‍ ഗോപിനാഥ് കുറുപ്പും അറിയിച്ചു. കണ്വന്ഷന് വിജയിപ്പിക്കുന്നതിനുവേണ്ടി ഹ്യൂസ്റ്റണില്‍ നിന്നുളള ഒരു വലിയ സംഘം തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു.
Comments