ന്യൂയോര്‍ക്ക്: കല്പിതമായ ഒരു ദിവസത്തിന്റെ ഓര്‍മ്മപുതുക്കലല്ല ക്രിസ്മസ്, ക്രിസ്തു എവിടെ പിറന്നു എന്നതും അല്ല, ലോകത്തിനു ഒരു പുതിയ വെളിച്ചം കൈവന്നു എന്നതാണ് ക്രിസ്മസിന്റെ ശ്രേഷ്ഠതയെന്ന് റവ ഷിനോജ് ജോസഫ് പ്രസ്താവിച്ചു. വൈസ് മെന്‍സ് ക്ലബ് ഓഫ് ന്യൂയോര്‍ക്കിന്റെ ഫ്ളോറല്‍പാര്‍ക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ക്രിസ്മസ് നവവത്സര ആഘോഷങ്ങളില്‍ ആശംസകള്‍ നേരുകയായിരുന്നു അദ്ദേഹം. ഫ്ളോറല്‍പാര്‍ക്കിലെ ടൈസന് സെന്ററില്‍ വച്ചു നടത്തപ്പെട്ട ആഘോഷങ്ങളില്‍ വിവിധ വൈസ് മെന്‍ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു. വനിതകള്‍ അവതരിപ്പിച്ച മാര്‍ഗ്ഗംകളി, ചാര്‍ലി അവതരിപ്പിച്ച ഭരതനാട്യം, കുട്ടികളുടെ നൃത്തം, സംഗീതസന്ധ്യ, കോമഡി ഷോ, ലഘനാടകം തുടങ്ങിയ കലാപരിപാടികള്‍ക്ക് ജേക്കബ് വര്‍ഗീസും, ജോര്‍ജ് ചെറിയാനും നേതൃത്വം നല്കി. ക്ലബിന്റെ നോര്‍ത്ത് അറ്റ്ലാന്റിക് റീജണല്‍ ഡയറക്ടര്‍ ഷാജു സാം, റീജണല്‍ ജനറല്‍ സെക്രട്ടറി കോരസണ്‍ വര്‍ഗീസ്, റീജണല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ഷാജി ചാമക്കാല തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് അലക്സാണ്ടര്‍ മേലേതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഡോ. അലക്സ് മാത്യു (പ്രസിഡന്റ്), ജേക്കബ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് ചെറിയാന് (സെക്രട്ടറി), ഷീലു ജേക്കബ് (ജോയിന്റ് സെക്രട്ടറി), ജേക്കബ് തയ്യില്‍ (ട്രഷറര്‍), ജുക്കു ജേക്കബ് (ജോയിന്റ് ട്രഷറര്‍), അലക്സാണ്ടര്‍ മേലേതില്‍ (ഓഡിറ്റര്‍), മോളി ഫിലിപ്പോസ് (പ്രസിഡന്റ്, വൈസ് മെനറ്റ്സ്), ലീന ജേക്കബ് (സെക്രട്ടറി, വൈസ്മെനറ്റ്സ്), ഡാനി ജേക്കബ് (പ്രസിഡന്റ് വൈസ് ലിങ്ക്സ്). അമേരിക്കയിലും ഇന്ത്യയിലുമായി വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ക്ലബിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നുണ്ട്. 2016-ല്‍ വിവിധ പദ്ധതികളുമായി ക്ലബ് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുമെന്നു ക്ലബ് പ്രസിഡന്റ് പോള്‍ ചുള്ളിയില്‍ അറിയിച്ചു.
Comments