ഡാളസ്: ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(കേരളാ ചാപ്റ്റര്‍) ഡാളസ് ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി(കെപിസിസി) വൈസ് പ്രസിഡന്റും ഉന്നത് കോണ്‍ഗ്രസ് നേതാവുമായ ലാലി വിന്‍സെന്റിന് സ്വീകരണവും റിപ്പബ്ലിക് ദിനാഘോഷവും സംഘടിപ്പിയ്ക്കുന്നു. യൂണിറ്റ് പ്രസിഡന്റ് രാജന് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ റീജിയണല്‍ കോര്‍ഡിനേറ്റര്‍ ബോബന് കൊടുവത്ത്, ടെക്സാസ് ചാപ്റ്റര്‍ ഭാരവാഹികളായ ജോസഫ് ഏബ്രഹാം(പ്രസിഡന്റ്), പി.പി.ചെറിയാന്(ജോ.സെക്രട്ടറി), ചാക്കോ ഇട്ടി(ജോ.ട്രഷറര്‍) തുടങ്ങിയവര്‍ പങ്കെടുക്കും. യൂണിറ്റ് സെക്രട്ടറി ബാബു പി. സൈമണ്‍, കോര്‍ഡിനേറ്റര്‍ രാജു ചാമത്തില്‍, ട്രഷറര്‍ പ്രദീപ് ബി. എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ ഒരു കമ്മറ്റിയാണ് സമ്മേളനത്തിന്റെ വിജയകരമായ പ്രവര്‍ത്തനത്തിന് സജ്ജമായി രംഗത്തെത്തിയിരിയ്ക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷവും സ്വീകരണവും വിജയിപ്പിയ്ക്കുന്നതിന് ഏവരുടെയും സഹകരണം സംഘടാകര്‍ അഭ്യര്‍ത്ഥിച്ചു.
Comments