ന്യൂജേഴ്സി: നാമം എക്സലൻസ് അവാർഡ് നൈറ്റിനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിലേക്ക് രചനകൾ ക്ഷണിക്കുന്നു. ലേഖനങ്ങൾ, കഥ, കവിത, യാത്ര വിവരണം, സന്ദേശങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. namam.souvenir2016@gmail.com എന്ന ഇമെയിലിലേക്കാണ് രചനകൾ അയക്കേണ്ടത്. രചയിതാക്കളെക്കുറിച്ചുള്ള ലഘു വിവരണവും ഉൾപ്പെടുത്തുന്നതാണ്. ഫെബ്രുവരി 20 ആണ് രചനകൾ ലഭിക്കേണ്ട അവസാന തീയതി. ന്യുജേഴ്സിയിലെ എഡിസനിലുള്ള റോയൽ ആൽബെർട്ട് സ് പാലസിൽ 2016 മാർച്ച് 19ന് നടത്തുന്ന എക്സലൻസ് അവാർഡ് നിശയിൽ വെച്ച് സുവനീർ പ്രകാശനം ചെയ്യും. വിദ്യ രാജേഷിന്റെ നേതൃത്വത്തിൽ സുനിൽ രവീന്ദ്രൻ, ജയകൃഷ്ണൻ നായർ, കാർത്തിക് ശ്രീധർ, അപർണ അജിത്, അരുൺ ഗോപാലകൃഷ്ണൻ, സതീജ ശോഭൻ എന്നിവർക്കാണ് സുവനീറിന്റെ ചുമതലയെന്ന് പ്രോഗ്രാം കണ്‍വീനർ സജിത് കുമാർ അറിയിച്ചു.
Comments