ആന്റണി ഫ്രാന്‍സീസ്
ഷിക്കാഗോ: ഷിക്കാഗോയില്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ കുടുംബ സംഗമവും, ഹൈസ്കൂള്‍ എക്സലന്‍സ് അവാര്‍ഡ് വിതരണവും ജനുവരി 17-നു ഞായറാഴ്ച ഡെസ്പ്ലെയിന്‍സിലുള്ള ഇമ്പീരിയല്‍ ട്രവല്‍സിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു (1595, East Oakton Street, Desplains, IL 60018) നടത്തുന്നതാണെന്ന് പ്രസിഡന്റ് ജിജി മാടപ്പാട്ടും, മറ്റു ഭാരവാഹികളും അറിയിക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള ഇരു കോളജുകളിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും, കുടുംബാംഗങ്ങളുടേയും മറ്റു അഭ്യുദയകാംക്ഷികളുടേയും അംഗങ്ങളുടെ മക്കളില്‍ നിന്നും ഹൈസ്കൂള്‍ തലത്തില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള 2014-ലേയും 2015-ലേയും ഹൈസ്കൂള്‍ എക്സലന്‍സ് വിതരണവും സംയുക്തമായി നടത്തും. എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അഭ്യുദയകാംക്ഷികളും ഇതൊരു അറിയിപ്പായി സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത് വന്വിജയമാക്കിത്തീര്ക്കണമെന്നു സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. സമ്മേളനാനന്തരം ഡിന്നറും ക്രമീരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജി മാടപ്പാട്ട് (630 453 0491), ജോജോ വെങ്ങാന്തറ (847 323 6375), ആന്റണി ഫ്രാന്‍സീസ് (847 219 4897), ബിജി കൊല്ലാപുരം (847 691 2560), ഷിബു അഗസ്റ്റിന് (847 858 0473). ആന്റണി ഫ്രാന്‍സീസ് അറിയിച്ചതാണിത്
Comments