വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണിന്റെ 2016-ലെ ഭരണസമിതി അധികാരമേറ്റു. വാഷിംഗ്ടണ്‍ മെട്രോ ഏരിയയില്‍ സുപരിചിതനും പതിറ്റാണ്ടിലേറെയായി കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്ഥിരം സാന്നിധ്യവുമായ വസന്ത് നമ്പ്യാരാണ് സംഘടനയുടെ പുതിയ സാരഥി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി പുതിയ ആശയങ്ങളുമായി മുന്നോട്ടുവരണമെന്നു വസന്ത് നമ്പ്യാര്‍ അസോസിയേഷന് അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കെ.സി.എസ്.എം.ഡബ്ല്യു-2016-ലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: വസന്ത് നമ്പ്യാര്‍ (പ്രസിഡന്റ്), സന്ദീപ് പണിക്കര്‍ (വൈസ് പ്രസിഡന്റ്), അരുണ്‍ സുരേന്ദ്രനാഥ് (സെക്രട്ടറി), സേബാ നവീദ് (ജോയിന്റ് സെക്രട്ടറി), സന്തോഷ് ജോര്‍ജ് (ട്രഷറര്‍), സുരേഷ് പണിക്കര്‍വീട് (ജോയിന്റ് ട്രഷറര്‍). കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോ വാഷിംഗ്ടണ്‍ വെബ്സൈറ്റ്: www.kcsmw.org
Comments