ചാലക്കുടി: ആല്‍ഫാ പാലിയേറ്റീവ് സെന്ററില്‍ ഫിസിയോതെറാപ്പി യൂണീറ്റ് ഷിക്കാഗോ സീറോ മലബാര്‍ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് റോസി ലാസര്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റര്‍ കെ.ജെ. ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചീഫ് പേട്രന്‍ വില്ലി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധര്‍, പോള്‍ പി. പറമ്പി, എസ്.എച്ച് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലില്ലി മരിയ, മലയാള മനോരമ സീനിയര്‍ ലേഖകന്‍ പി.എന്‍. കൃഷ്ണന് നായര്‍, പി.എം. കുഞ്ഞുമോന് മാസ്റ്റര്‍, ഡോ. പി.കെ. നവീന്‍, ലീല പൗലോസ്, തോമസ് കണിച്ചായി, എം. വിജയന്, ലൂക്കോസ് തങ്കച്ചന്, ഗിരിജ കൈമള്‍, കൗണ്‍സിലര്‍മാരായ കെ.എം. ഹരിനാരായണന്, മേരി നളന്, എം.പി. ഭാസ്കരന്, പി.ഡി. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.
Comments