ലോസ്ആഞ്ചലസ്: ലോസ് ആഞ്ചലസ് കൗണ്ടിയില്‍ ക്രിസ്തുമസ്ദിനം വൈകുന്നേരം നാല്പത്തിഒന്നു വയസ്സുള്ള ഡോണ്‍ ഹെന്സിലിയെ ഗ്യാസ്ഒലില് ദേഹത്തൊഴിച്ചു ജീവനോടെ ചുട്ടെരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ക്ലാരന്‍സ് ഡ്വവല്(Clanunce Dwell) എന്ന 51 കാരനെ കാലിഫോര്‍ണിയ പോലീസ് പിടികൂടി. ഡോണും, ക്ലാരന്‍സും തമ്മില്‍ ചൂടേറിയ വാഗ്വാദം നടക്കുന്നതിനിടയില്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച ക്ലാരന്‍സിനെ പിന്തുടര്ന്ന് ദേഹത്ത് ഗ്യാസ്ഒലില് ഒഴിച്ചു ലൈറ്റര്‍ ഉപയോഗിച്ചു കൊളുത്തുകയായിരുന്നു. ആളിപടര്‍ന്ന തീയുമായി ാേടിയ സ്ത്രീ പിന്നീട് റോഡില്‍ വീഴുകയായിരുന്നു. സംഭവം അറിഞ്ഞു എത്തി ചേര്‍ന്ന പോലീസ് ക്ലാരന്‍സിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
Comments