You are Here : Home / USA News
ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് ക്രിസ്മസും നവവത്സരവും ആഘോഷിച്ചു
Text Size
Story Dated: Tuesday, January 19, 2016 12:46 hrs UTC
ന്യൂയോര്‍ക്ക് : റോക്ക്ലാന്റ് കൗണ്ടി മലയാളികളുടെ സംഘടനയായ ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്, ജനുവരി 9 ശനിയാഴ്ച്ച, വൈകിട്ട് 4.30 മുതല്‍ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് വാര്‍ഷിക പൊതുയോഗത്തോടൊപ്പം ക്രിസ്മസും നവവത്സരവും ആഘോഷിച്ചു. അസോസിയേഷന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രട്ടറി അലക്സ് എബ്രഹാം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ജോണ്‍ ദേവസ്യ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 2015ലെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സംതൃപ്തനാണെന്ന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം തന്റെ നന്ദി പ്രകടനത്തില്‍ വ്യക്തമാക്കി. ട്രസ്റ്റീ ബോര്‍ഡ് ചെയര്മാന് വര്‍ഗീസ് ഒലഹന്നാന്‍ 2015ലെ അസോസിയേഷന് പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.
ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച കുരിയാക്കോസ് തരിയനെ പ്രസിഡന്റ് ഷാജിമോന്‍ വെട്ടം പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച എല്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും പ്രശസാ ഫലകവും നല്കി ആദരിച്ചു.
കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് സഹായമെത്തിക്കുന്നതിന് റാഫിള്‍ നറുക്കെടുപ്പിലൂടെ തീരുമാനമായി.
തുടര്‍ന്ന് 2016ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്സാണ്ടര്‍ പൊടിമണ്ണില്‍ (പ്രസിഡന്റ്), ലൈസി അലക്സ് (പ്രസി?ഡന്റ് ഇലക്റ്റ്), അജിന് ആന്റണി (സെക്രട്ടറി), മത്തായി പി ദാസ് (ജോയിന്റ് സെക്രട്ടറി), ചെറിയാന് ഡേവിഡ് (ട്രഷറര്‍), രാജു യോഹന്നാന് (ജോയിന്റ് ട്രഷറര്‍) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി ബിനു പോള്‍, ജോസഫ് കുരിയപ്പുറം, മനോജ് അലക്സ്, പോള്‍ ആന്റണി, രാധാകൃഷ്ണന് കുഞ്ഞുപിള്ള, റോയ് ആന്റണി, സജി പോത്തന്, തോമസ് നൈനാന് എന്നിവരെയും തെരഞ്ഞെടുത്തു.
എഡിറ്റോറിയല്‍ ബോര്‍ഡി?ല്‍? ജയപ്രകാശ് നായ?ര്‍, ?പോള്‍ കറുകപ്പിള്ളില്‍, ഇന്നസന്റ് ഉലഹന്നാന്, ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിക്കും. വിദ്യാജ്യോതി മലയാളം സ്കൂളിന്റെ പ്രിന്‍സിപ്പലായി ജോസഫ് മുണ്ടഞ്ചിറയും വൈസ് പ്രിന്‍സിപ്പലായി തോമസ് മാത്യുവും, സ്കൂള്‍ കോഓര്‍ഡിനേറ്ററായി ജോജോ ജെയിംസും പ്രവര്‍ത്തിക്കും. ?ഡോ. ആനി പോള്‍, മഞ്ജു മാത്യു, ജെയിംസ് ഇളംപുരയിടത്തില്‍, ഗ്രേസ് വെട്ടം, അപ്പുക്കുട്ടന് നായര്‍ എന്നിവര്‍ സ്കൂള്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കും. ഓഡിറ്ററായി അലക്സ് തോമസിനെയും, വെബ്സൈറ്റ് കോഓര്‍ഡിനേറ്ററായി ഷെയ്ന് ജേക്കബ്ബിനെയും തെരഞ്ഞെടുത്തു.
റോക്ക്ലാന്റ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, മാധവന് നായര്‍, യൂത്ത് മെംബര്‍ ഹന്ന എലിസബത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
Comments