മോഹന്‍ മാവുങ്കല്‍
വടക്കേ അമേരിക്കയിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോമാ സംഗമം പുതുപുത്തന്‍ പന്ഥാവുകളിലൂടെ ചരിത്രരചനയുടെ പാതയില്‍ മുന്നേറുന്നു. മലയാളത്തനിമയും സംസ്കൃതിയും, സംസ്കാരവും പുതിയ തലമുറയ്ക്ക് കൈമാറുക എന്നതാണ് ഫോമയുടെ പ്രഥമ ദൗത്യം. മന്വന്തരങ്ങളിലൂടെ കടഞ്ഞെടുത്ത് നമുക്ക് കൈമാറ്റപ്പെട്ട നമ്മുടെ പൈതൃകത്തിന്റെ കൈത്തിരിനാളം തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായി ഫോമാ സാരഥികള്‍ സമര്‍പ്പണത്തിന്റെ വിജയഗാഥകള്‍ രചിക്കുന്നു. 2016 ജൂലൈ 7 മുതല്‍ 11 വരെ പൂര്‍ണ്ണമായും കേരളമായി മാറുന്ന മയാമിയിലേക്ക് ഏവര്‍ക്കും സുസ്വാഗതം. ആദ്യദിന സാംസ്കാരിക പരിപാടികള്‍ പൂര്‍ണ്ണമായും അംഗസംഘടനകളുടെ ചാതുര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയാവും. സംഗീതത്തിന്റെ പെരുമഴ, വര്‍ണ്ണശബളിമയുടെ പൊടിപൂരം, ആര്‍പ്പുവിളികളുടെ കുത്തൊഴുക്ക്, നൃത്തനൃത്യങ്ങളുടെ ചിലന്വൊലി, അഭിനയകലയുടെ കലോത്സവ മണ്ഡപനട. കലയുടേയും കലാരൂപങ്ങളുടേയും സ്വദേശവേദി സ്വര്ണ്ണത്തനിമയോടെ മിന്നിത്തിളങ്ങളും. അംഗസംഘടനകളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്ന കാമ്പുള്ള പരിപാടികള്‍ മാത്രമേ സമര്‍പ്പിക്കാനാകൂ. ഉന്നത നിലവാരം പുലര്‍ത്തുന്ന അംഗസംഘടനകളുടെ സാംസ്കാരിക കലാപരിപാടികളെ അഢ്ജലീബദ്ധരായി ഫോമ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും സമയപരിധി, സാങ്കേതിക സഹായം തുടങ്ങിയ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: ആനന്ദന് നിരവേല്‍ (പ്രസിഡന്റ്) 954 675 3019, ഷാജി ഏഡ്വേര്‍ഡ് (സെക്രട്ടറി) 917 439 0563, മോഹന്‍ മാവുങ്കല്‍ (സാംസ്കാരിക സമിതി ചെയര്മാന്) 410 707 7376.
Comments