JINESH THAMPY
ന്യൂജേഴ്സി: മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ സ്തെപ്പാനോസ് സഹദായുടെ തിരുനാള്‍ 2016 ജനുവരി 8,9 തീയതികളില്‍ അനേകം വിശ്വാസികളുടെ സാന്നിധ്യത്തില്‍ അത്യുജലമായി ആഘോഷിച്ചു. നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന സെക്രട്ടറി റവ:ഫാ.എം.കെ.കുര്യാക്കോസ് മുഖ്യ അതിഥിയായിരുന്നു. തിരുന്നാള്‍ ചടങ്ങുക്കള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ജനുവരി 8'ന് വൈകുന്നേരം 6:30 നു സന്ധ്യ നമസ്കാരവും അതിനെ തുടര്‍ന്ന് റവ:ഫാ.എം.കെ.കുര്യാക്കോസ് നേതൃത്വം കൊടുത്ത വചന ശ്രുശൂഷയും ഉണ്ടായിരുന്നു. ക്രിസ്തീയ സഭയുടെ ആദ്യത്തെ രക്തസാക്ഷി എന്ന നിലയില്‍ വിശുദ്ധ സ്തെപ്പാനോസ് സഹദാ, സഭക്ക് നല്കിയ അപാര ധൈര്യവും, വിശ്വാസ തീഷ്ണതയും, ഏതൊരാപത്തിനെയും സധൈര്യം നേരിടുവാനുള്ള മനശ്ശക്തിയും, അനേകം സഹദേന്മാരെ സഭക്ക് സംഭാവന നല്കുവാനും, കൊലപാതകിയായ ശൌലിനെ വിശുദ്ധ സഭയുടെ കെട്ടുപണിക്കാരനായ വിശുദ്ധ പൌലോസായി രൂപാന്തരപ്പെടുത്താന്‍ ഉതകിയ പ്രചോദനവും, പ്രേരണയും ലോകം എമ്പാടുമുള്ള ക്രിസ്തിയാനികള്‍ക്ക് ഇന്നും ഉത്തമവും , ഉദാത്തവുമായ മാതൃകയായി നില കൊള്ളുന്നുവെന്ന് അച്ഛന് വിശ്വാസികളെ പ്രത്യേകം ഓര്‍മിപ്പിച്ചു. ജനുവരി 9 ആം തീയതി ശനിയാഴ്ച രാവിലെ ആചരിച്ച വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയില്‍ റവ:ഫാ. എം.കെ.കുര്യാക്കോസ് മുഖ്യ കാര്‍മികനും, സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഡോവര്‍ ദേവാലയത്തിലെ വികാരി റവ: ഫാ. ഷിബു ഡാനിയല്‍ (കൌണ്‍സില്‍ മെമ്പര്‍), സെന്റ് മേരീസ് ലിന്‍ഡന്‍ പള്ളി വികാരി റവ:ഫാ. സണ്ണി ജോസഫ് എന്നിവര്‍ സഹ കാര്മീകത്വവും നിര്‍വഹിച്ചു. വിശുദ്ധ കുര്‍ബാന മദ്ധ്യേ റവ:ഫാ. സണ്ണി ജോസഫ് വചന ശ്രുശൂഷ നടത്തി. വിശുദ്ധ കുര്‍ബാനക്ക് ശേഷം ദേവാലയത്തിന് ചുറ്റും നടന്ന റാസയില്‍ വിശ്വാസിസമൂഹം ഒന്നടങ്കം സാന്നിധ്യം അറിയിച്ചു. 2016 ലെ ഫാമിലി കോണ്‍ഫറന്‍സ് രജിസ്ട്രേഷന് കിക്ക് ഓഫ് സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി റവ: ഫാ. ബാബു. കെ.മാത്യുവും, സുവനീര്‍ കിക്ക് ഓഫ് ട്രഷറര്‍ വിനു. കുരിയനും വിശുദ്ധ കുര്‍ബാനക്ക് ശേഷം നിര്‍വഹിച്ചു സമീപ ഇടവകളിലെ അനേകം വിശ്വാസികള്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്തിനിര്‍ഭരം പങ്കെടുക്കുകയും ദൈവതിരുനാമത്തില്‍ അനുഗ്രഹം പ്രാപിക്കുകയും ചെയ്തു. തിരുന്നാള്‍ ആഘോഷങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഡയോസിസ് ഫാമിലി കോണ്‍ഫറന്‍സ് 2016 ലെ ഭാരവാഹികളായ ഡോ. ജോളി തോമസ്, സാക് സക്കറിയ ,ജീമോന്‍ വര്‍ഗീസ്,സജി പോത്തന്,ഐസക് വര്‍ഗീസ്,ലിന്‍സി തോമസ്, ജയ രാജന്, കൌണ്‍സില്‍ മെംബേര്‍സ് അജിത് വട്ടശേരില്‍ ,ഷാജി വര്‍ഗീസ്,ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും, മാനേജിങ്ങ് കമ്മിറ്റി മെമ്പര്‍ പോള്‍ കറുകപിള്ളിയും പങ്കെടുത്തു ശ്രി.ദാസ് കണ്ണംകുഴിയില്‍ പരിപാടികളുടെ കോ ഓര്‍ഡിനെറ്റര്‍ സ്ഥാനം വഹിച്ചു
Comments