- ജീമോന്‍ ജോര്‍ജ്, ഫിലാഡല്‍ഫിയ ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ മലയാളികള്‍ക്കായി എല്ലാവര്‍ഷവും പുതുമ നിറഞ്ഞ സ്റ്റേജ്ഷോകള്‍ അവതരിപ്പിക്കുന്ന ആര്&ടി പ്രൊഡക്ഷന്‍സ് 2016-ലെ ഏറ്റവും പുതുമ നിറഞ്ഞ കലോപഹാരം മെയ്- ജൂണ്‍ മാസങ്ങളില്‍ "വൈ-ഫൈ' എന്ന ഹാസ്യ-സംഗീത-നൃത്ത വിസ്മയവുമായി എത്തുന്നു. അതിശൈത്യത്തിന്റെ തണുപ്പന്‍ രാവുകളില്‍ നിന്നും വസന്തരാവുകളുടെ കലാസന്ധ്യകളെ ആനന്ദ തിരമാലകളില്‍ ആറാടിക്കുന്ന ദിനങ്ങളാക്കി മാറ്റുവാന്‍ മലയാള ചലച്ചിത്രവേദിയിലെ പ്രശസ്ത കലാകരാന്മാരും, കലാകാരികളും പുതുമനിറഞ്ഞ ഹാസ്യത്തിന്റേയും, നൃത്തത്തിന്റേയും, സംഗീതത്തിന്റേയും സ്മയക്കാഴ്ചകളുമായി സ്റ്റേജ്ഷോകള്‍ അണിയിച്ചൊരുക്കുന്ന പ്രശസ്ത സംവിധായകമായ ജി.എസ് വിജയന്റെ നേതൃത്വത്തില്‍ എത്തുന്നു. കണ്ടുമടുത്ത പഴകിയ സ്റ്റേജ്ഷോകളുടെ ഒട്ടും ആവര്‍ത്തന വിരസത അനുഭവപ്പെടാതെയുള്ള ഈവര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ഷോ ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രവാസി മലയാളുകളുടെ ഇടയിലെ കലാസ്നേഹികളുടെ ആവശ്യപ്രകാരം വീണ്ടും ആര്&ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കുടുംബപ്രേക്ഷകര്‍ക്കായി കലയുടെ കലാവിരുന്നുമായി വേനല്‍ക്കാല വിരുന്നൊരുക്കാനുമായി, എന്നെന്നും മനസ്സില്‍ ഓര്‍മ്മയുടെ ചെപ്പുകളില്‍ സൂക്ഷിക്കത്തക്ക രീതിയില്‍ താള-മേള-വര്‍ണ്ണങ്ങളുടേയും, സപ്തസ്വരരാഗങ്ങളുടേയും സംഗമവേദിയില്‍ ഈവര്‍ഷത്തെ ഏറ്റവും വലിയ പുതുമ നിറഞ്ഞ സൂപ്പര്‍ മെഗാഷോ. മലയാള ചലച്ചിത്രവേദിയിലെ യുവനായകരില്‍ പ്രമുഖനും നൃത്തത്തിലൂടെയും നിരവധി ചലച്ചിത്രങ്ങളിലെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ ചേക്കേറിയ ഉണ്ണി മുകുന്ദന്, ദൃശ്യം എന്ന ഒരൊറ്റ ചിത്രംകൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തിയ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുകയും, പിന്നീട് ചിരിയുടെ രസക്കൂട്ടുമായി മലയാളി മനസുകളില്‍ ഇടംപിടിച്ച ഷോജോണ്‍, അനുരാഗവിലോചിതനായി അതിലേറെ മോഹിതനായി യുവമനസുകളില്‍ വിരുന്നെത്തിയ നായകന് കൈലാഷ്, സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജേതാവും, മലയാളത്തിലും ബോളിവുഡിലുമായി നിരവധി വ്യത്യസ്ത വേഷങ്ങളിലൂടെയും നൃത്തങ്ങളിലൂടെയും മനസ്സുകളില്‍ ഇടംകണ്ടെത്തിയ ശ്വേതാ മേനോന്, അഭിയനത്തിനു പുറമെ ശാസ്ത്രീയ നടനവൈഭവത്തിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി, നിരവധി ചിത്രങ്ങളിലെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളി മനസുകളില്‍ കടന്നൂകൂടിയ വിഷ്ണുപ്രിയ, മുന്‍നിര നായകരോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്നെ അരങ്ങു തകര്‍ക്കുന്ന നൃത്തച്ചുവടുകളും കാഴ്ചവെയ്ക്കുന്ന പാര്‍വതി നമ്പ്യാര്‍, വര്‍ത്തമാന കാലഘട്ടത്തിലെ സുപ്രധാന സംഭവങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ച് ചാനലുകളിലും, സ്റ്റേജ്ഷോകളിലും പ്രത്യേകം കൈയ്യടികള്‍ വാങ്ങുന്ന കോമഡി രാജാക്കന്മാര് ബ്ലാക് ആന്‍ഡ് വൈറ്റ് ടീം ഹാസ്യത്തിന്റെ തേരിലേറി അരങ്ങുതകര്ത്താടുവാന് വേദിയിലെത്തുന്നു. സംഗീതത്തിന്റെ മാന്ത്രിക സ്പര്‍ശം പോലെ അവതരണ ശൈലികൊണ്ടും ആലാപന വൈദഗ്ധ്യംകൊണ്ടും അടിപൊളി ഗാനങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്ന ഗാനാലാപനംകൊണ്ടും എക്കാലത്തും വേദികളിലെ നിറസാന്നിധ്യമായ ശ്രീനാഥ് (ഐഡിയാ സ്റ്റാര്‍സിംഗര്‍), ബൃന്ദാ (കൈരളി), അന്‍വര്‍ തുടങ്ങിയവരുള്‍പ്പടെ പതിനഞ്ചോളം കലാകാരന്മാര് വേദിയില്‍ ഹാസ്യ-സംഗീത-നൃത്ത കലാപ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നു. പ്രവാസി മലയാളികളുടെ ഇടയിലെ സാമൂഹിക-സാമുദായിക പ്രസ്ഥാനങ്ങളുടെ ധനശേഖരണ മാര്‍ഗ്ഗങ്ങളിലെ മുഖ്യ ഇനമായ സ്റ്റേജ്ഷോകളുടെ മൂല്യത്തിലും കാണികളുടെ സമയത്തിനും വിലകൊടുത്തുകൊണ്ട് അവതരിപ്പിക്കുന്ന 'വൈ-ഫൈ- 2016' കുടുംബ പ്രേക്ഷകര്‍ക്കും അതിലുപരി എല്ലാത്തരം പ്രേക്ഷകര്‍ക്കും കണ്ണിനും കാതിനും കുളിര്മയേകുന്ന ഭാവ-രാഗ-താള -മേളങ്ങളുടേയും ശബ്ദവര്‍ണ്ണങ്ങള്‍ തീര്‍ക്കുന്ന മഴവില്ലിന്റേയും, നടനലാസ്യഭാവങ്ങളുടെ സംഗമവേദിയിലേക്ക് കുടുംബ പ്രേക്ഷകരെ കലയുടെ പൂച്ചെണ്ടുകള്‍കൊണ്ട് സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു 516 859 2531, ബോബി 646 261 6314.
Comments